കണ്ണൂര്‍:വെള്ളാട് മൈലം പെട്ടിയിൽ തോട്ടിൻ കരയിൽ നിന്നും ഏക്‌സൈസ് 360 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. തെരഞ്ഞെടുപ്പ് ദിവസം നടന്ന പരിശോധനയില്‍ തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്‍റീവ് ഓഫീസർ എം.വി അഷറഫിന്‍റെ നേതൃത്തിലാണ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തത്. സിവിൽ എക്സൈസ് ഓഫീസർ വിനേഷ് ടി.വി ഡ്രൈവർ അജിത്ത് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
കണ്ണൂരില്‍ ഏക്‌സൈസ് 360 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു - wash caught news
ക്രിസ്‌തുമസ്, പുതുവത്സര അവധിയുടെയും തെരഞ്ഞെടുപ്പിന്‍റെയും പശ്ചാത്തലത്തില്‍ ബാറുകളും ബീവറേജുകളും അടച്ചതിനാൽ വൻ വിൽപന ലക്ഷ്യമിട്ടാണ് വാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്
വാഷ് പിടികൂടി
എക്സൈസ് കമ്മീഷണറുടെ സ്കോഡ് അംഗം കെ.പി മധുസുദനന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബാറുകളും ബീവറേജുകളും അടച്ചതിനാൽ വൻ വിൽപന ലക്ഷ്യമിട്ടാണ് വാറ്റ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുപ്പ്, ക്രിസ്തുമസ്, പുതുവത്സരം എന്നീ പശ്ചാത്തലത്തിലുള്ള എൻഫോഴ്സ്മെന്‍റ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് പരിശോധന ശക്തമാണ്.