കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, ക്രിസ്‌തുമസ്, പുതുവത്സരത്തോടനുബന്ധിച്ചുള്ള മദ്യം-മയക്കുമരുന്ന് ഉത്പാദനം, വിതരണം തുടങ്ങിയ കുറ്റ കൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ എക്‌സൈസ് ആരംഭിച്ചു. താലൂക്ക് തലത്തിൽ പ്രത്യേക കൺട്രോൾ റൂം തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനലിലുള്ള എക്സൈസ് സർക്കിൾ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിച്ചു തുടങ്ങി. തളിപ്പറമ്പ എക്‌സൈസ് സർക്കിൾ പരിധിയിലെ ശ്രീകണ്‌ഠാപുരം, പയ്യന്നൂർ, ആലക്കോട്, തളിപ്പറമ്പ റേഞ്ച് ഓഫീസുകളെ ബന്ധിപ്പിച്ചാണ് കണ്‍ട്രോള്‍ റൂമിന്‍റെ പ്രവർത്തനം.
ലഹരി നിര്‍മാണവും വിതരണവും തടയുന്നതിന് തളിപ്പറമ്പിൽ കണ്‍ട്രോൾ റൂം തുറന്നു
തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷനിലുള്ള എക്സൈസ് സർക്കിൾ ഓഫീസിൽ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവർത്തിച്ചു തുടങ്ങി
മദ്യം, മയക്കുമരുന്ന് ഉത്പാദനവും വിതരണവും തടയുന്നതിന് സംസ്ഥാന എക്‌സൈസ് കമ്മിഷണറുടെ നിർദേശ പ്രകാരം എൻഫോഴ്സ്മെന്‍റ് സ്പെഷ്യൽ ഡ്രൈവും ആരംഭിച്ചു. ജില്ലയിലെ നാല് താലൂക്കുകളിലും എക്‌സൈസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്നിനും വ്യാജമദ്യത്തിനുമെതിരായ പരാതികൾ ലഭിച്ചാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് തളിപ്പറമ്പ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ വി.വി പ്രഭാകരൻ പറഞ്ഞു. പൊതുജനങ്ങൾക്കുള്ള പരാതികളും വിവരങ്ങളും 04602 201020 എന്ന നമ്പറിൽ തളിപ്പറമ്പിൽ പ്രവർത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോൾ റൂമിൽ വിളിച്ച് അറിയിക്കാവുന്നതാണ്.