കണ്ണൂർ: സ്വർണ്ണക്കടത്ത് കേസ് പ്രതികൾ ലോക്ക് ഡൗൺ കാലത്ത് കേരളം വിട്ടതിൽ സർക്കാരിന് വീഴ്‌ച പറ്റിയിട്ടില്ലെന്ന് മന്ത്രി ഇ.പി ജയരാജൻ. പ്രതികൾ കേരളം വിട്ടത് സർക്കാരിന്‍റെ അറിവോടെയാണോ എന്ന് അന്വേഷണ സംഘം വ്യക്തമാക്കട്ടെയെന്നും അന്വേഷണസംഘത്തിന് കേരളം മികച്ച പിന്തുണയാണ് നൽകുന്നതെന്നും ഇ.പി ജയരാജൻ പറഞ്ഞു. എൻഫോഴ്‌സ്‌മെന്‍റിന്‍റെ ആവശ്യപ്രകാരമാണ് അന്വേഷണസംഘം രൂപീകരിച്ചത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾ കേരളം വിട്ടത് സർക്കാരിന്‍റെ അറിവോടെയല്ലെന്ന് മന്ത്രി ഇ.പി ജയരാജൻ - swapna
സംസ്ഥാന സർക്കാരിന്‍റെ അറിവോടെയാണോ സ്വർണ്ണക്കടത്ത് കേസ് പ്രതികൾ കേരളം വിട്ടതെന്നത് അന്വേഷണ സംഘം വ്യക്തമാക്കട്ടെയെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു
പ്രതികൾ കേരളം വിട്ടത് സർക്കാരിന്‍റെ അറിവോടെയല്ലെന്ന് ഇ.പി ജയരാജൻ
സർക്കാർ വിരുദ്ധ സൈബർ പ്രചരണങ്ങൾക്ക് രമേശ് ചെന്നിത്തലയും കെ. സുരേന്ദ്രനുമാണ് നേതൃത്വം നൽകുന്നത്. ഫോട്ടോയിൽ തലവെട്ടിമാറ്റി പ്രചരണങ്ങൾ നടത്തുന്നത് ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ നടക്കുന്നു. അവർക്കും കുടുംബമുണ്ടെന്നത് ഓർക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Last Updated : Jul 12, 2020, 1:14 PM IST