കൊവിഡ് ബാധിതരായ മന്ത്രി ഇ പി ജയരാജനും ഭാര്യ ഇന്ദിരയും ആശുപത്രി വിട്ടു - കൊവിഡ് ബാധിതരായ മന്ത്രി ഇ പി ജയരാജനും ഭാര്യ ഇന്ദിരയും ആശുപത്രി വിട്ടു
പരിശോധനയില്‍ ഇരുവര്‍ക്കും നെഗറ്റീവ് ആയതിനാലാണ് ആശുപത്രി വിട്ടത്.
കണ്ണൂര്‍:കൊവിഡ് ബാധിതരായ മന്ത്രി ഇ പി ജയരാജനും ഭാര്യ ഇന്ദിരയും ആശുപത്രിവിട്ടു. ഇന്നലെ നടന്ന പരിശോധനയില്‍ ഇരുവര്‍ക്കും നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് രാവിലെ പത്തേമുക്കാലോടെ ആശുപത്രി വിട്ടത്.
ഈ മാസം പതിനൊന്നിനാണ് മന്ത്രിയേയും ഭാര്യയേയും കൊവിഡ് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.
പ്രിന്‍സിപ്പല്‍ ഡോ കെഎം കുര്യാക്കോസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ് എന്നിവര്‍ മന്ത്രിയെ യാത്രയാക്കാന്‍ എത്തിയിരുന്നു.