കണ്ണൂർ :എകെജി സെന്‍റർ ആക്രമണക്കേസിൽ പ്രതിയെ ഇതുവരെ പിടികൂടാനാവാത്തത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വിചിത്ര മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്‍റെ തിരോധാനവുമായി ബന്ധപ്പെടുത്തിയായിരുന്നു ഇ.പി ജയരാജന്‍റെ പ്രതികരണം. സുകുമാരക്കുറുപ്പ് പോയിട്ട് എത്ര കാലമായെന്നും പ്രതികളെ പിടികിട്ടാത്തത് കേരളത്തിൽ പുതിയ സംഭവമല്ലെന്നുമായിരുന്നു ജയരാജന്‍റെ വിശദീകരണം.
'സുകുമാരക്കുറുപ്പിനെ ഇതുവരെ പിടികൂടാനായില്ലല്ലോ'; എകെജി സെന്‍റർ ആക്രമണക്കേസിൽ വിചിത്രവാദവുമായി ഇ.പി ജയരാജൻ - എകെജി സെന്‍റർ ആക്രമണക്കേസിൽ ഇ പി ജയരാജൻ
കക്കാൻ അറിയുന്നവർക്ക് പിടിച്ചുനിൽക്കാനും അറിയാമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ
'സുകുമാര കുറുപ്പിനെ ഇതുവരെ പിടികൂടാനായില്ലല്ലോ'; എകെജി സെന്‍റർ ആക്രമണക്കേസിൽ വിചിത്ര വാദവുമായി ഇ.പി ജയരാജൻ
കക്കാൻ അറിയുന്നവർക്ക് പിടിച്ചുനിൽക്കാനും അറിയാം. സുധാകരന്‍റെ അത്ര തരംതാഴാൻ താൻ തയാറല്ല. ബോംബുണ്ടാക്കി തനിക്ക് പരിചയമില്ല. അത് സുധാകരനോട് ചോദിക്കണം. എകെജി സെന്‍റർ ആക്രമിച്ചവരെ പൊലീസ് പിടികൂടുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് കോടതിയിലാണ്. ഇപ്പോൾ താൻ ആർക്ക് വേണ്ടിയും പ്രതികരിക്കുന്നില്ല. ശ്രീലേഖയുടെ പരാമർശം കോടതി പരിഗണിക്കുമെന്നാണ് വിശ്വാസം. സർവീസിൽ നിന്ന് റിട്ടയർ ചെയ്യുന്നവര്‍ സാധാരണ പൗരരാണെന്നും ജയരാജൻ പറഞ്ഞു.