കണ്ണൂര്‍: ആഴക്കടൽ മത്സ്യബന്ധനത്തിനായി ധാരണ പത്രം ഉണ്ടാക്കിയ ഇഎംസിസി വ്യാജ സ്ഥാപനമാണെന്ന് വി മുരളീധരൻ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍. ഒരു രഹസ്യം കിട്ടിയാൽ പോക്കറ്റിൽ വെക്കുകയല്ല മുരളീധരൻ ചെയ്യേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ മന്ത്രിമാർക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും ഇപി ജയരാജന്‍ കണ്ണൂരില്‍ വ്യക്തമാക്കി.
ഇഎംസിസി വ്യാജ സ്ഥാപനമാണെന്ന് വി മുരളീധരൻ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഇപി ജയരാജന്‍ - EP jayarajan
ചേർത്തല പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ ഇഎംസിസിക്ക് 4 ഏക്കർ ഭൂമി അനുവദിച്ചിട്ടില്ലെന്ന് ഇപി ജയരാജന്‍ വ്യക്തമാക്കി.
ഇഎംസിസി വ്യാജ സ്ഥാപനമാണെന്ന് വി മുരളീധരൻ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ഇപി ജയരാജന്‍
ചേർത്തല പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ ഇഎംസിസിക്ക് 4 ഏക്കർ ഭൂമി അനുവദിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഭൂമി വേണമെന്ന് പറഞ്ഞ് ആരു വന്നാലും നിവേദനം വാങ്ങി പരിശോധിക്കും. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കരുതെന്നും വ്യവസായ മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവുമായി ചേർന്ന് അമേരിക്കൻ കമ്പനി ഗൂഡാലോചന നടത്തിയോ എന്ന് സംശയമുണ്ടെന്നും ഇപി ജയരാജന്‍ ആരോപിച്ചു. വികസനം തടസപ്പെടുത്താൻ പ്രതിപക്ഷം നിരന്തരം ശ്രമിക്കുന്നുവെന്നും ഇ പി ജയരാജൻ വിമര്‍ശിച്ചു.
Last Updated : Feb 23, 2021, 1:44 PM IST