കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ തെരുവുനായ ശല്യത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. ഇതിന്‍റെ ഭാഗമായി ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ച് താലൂക്ക് ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമക്ക് ചുറ്റും നിന്ന് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന് നായയുടെ കടിയേറ്റിരുന്നു. കൊല്ലം സ്വദേശി ജോഷി ഫെറിയ എന്ന ജീവനക്കാരനെയാണ് നായയുടെ കടിയേറ്റതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തെരുവുനായ ശല്യത്തിനെതിരെ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ ജീവനക്കാർ - street dog attack
ഇതിന്‍റെ ഭാഗമായി ജീവനക്കാര്‍ ജോലി ബഹിഷ്‌കരിച്ച് താലൂക്ക് ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമക്ക് ചുറ്റും നിന്ന് പ്രതിഷേധിച്ചു
ഇതിനുമുമ്പും ജീവനക്കാര്‍ക്ക് നേരെയും പൊതുജനങ്ങള്‍ക്ക് നേരെയും നായകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാത്രികാലങ്ങളിലും ജോലി ചെയ്യേണ്ടി വരുന്നതിനാല്‍ തെരുവുപട്ടികള്‍ തങ്ങള്‍ക്ക് ഭീഷണിയായി മാറുന്നുണ്ടെന്ന് ജീവനക്കാര്‍ വ്യക്തമാക്കുന്നു. ഒരു സ്വകാര്യ വ്യക്തിയാണ് താലൂക്ക് കോമ്പൗണ്ടിലെ തെരുവ് പട്ടികള്‍ക്ക് ദിനവും ഭക്ഷണം കൊടുത്ത് വളര്‍ത്തുന്നതെന്നും ജീവനക്കാര്‍ പരാതിപ്പെട്ടു. പരാതി പറയുന്നവര്‍ക്ക് നേരെ ഇയാള്‍ ഭീഷണി ഉയര്‍ത്താറുണ്ടെന്നും ജീവനക്കാര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ഡിഒക്കും തഹസില്‍ദാറിനും ജീവനക്കാര്‍ മാസ് പെറ്റീഷന്‍ നല്‍കിയിട്ടുണ്ട്.