കണ്ണൂർ:കൊവിഡ് ദുരിതാശ്വാസ പ്രവർത്തനത്തില്‍ വീഴ്ച വരുത്തിയ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. പാനൂർ നഗരസഭയിലെ ജീവനക്കാരനായ സി കെ രഞ്ജിത്തിനെയാണ് മുൻസിപ്പാലിറ്റി സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്‌തത്.
ദുരിതാശ്വാസ പ്രവർത്തനത്തില്‍ വീഴ്ച വരുത്തിയ ജീവനക്കാരന് സസ്പെന്‍ഷന്‍ - kannur
പാനൂർ നഗരസഭയിലെ ജീവനക്കാരനായ സി കെ രഞ്ജിത്തിനേയാണ് മുൻസിപ്പാലിറ്റി സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്‌തത്
![ദുരിതാശ്വാസ പ്രവർത്തനത്തില്‍ വീഴ്ച വരുത്തിയ ജീവനക്കാരന് സസ്പെന്‍ഷന്‍ kl_knr_26_03_suspension_order_7203295 കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്‌ച വരുത്തിയ ജീവനക്കാരനെ സസ്പെന്‍റ് ചെയ്തു Employee suspended for failing to provide relief services kannur covid kannur](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7351280-86-7351280-1590481154545.jpg)
റെഡ്സോണായ പാനൂരിലെ കാര്യാട് പ്രദേശത്തെ കൊവിഡ് ചാർജ് ഓഫീസറായ രഞ്ജിത്ത് പ്രവർത്തനങ്ങളിൽ ഗുരുതര വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തൽ. ക്വാറന്‍റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം എത്തിക്കുന്നതിലും മറ്റ് സൗകര്യങ്ങൾ ചെയ്ത് കൊടുക്കുന്നതിലും ഇയാൾ ശ്രദ്ധ ചെലുത്തിയിരുന്നില്ല. ഈ പരാതി അന്വേഷിക്കാൻ കൗൺസിലർ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോൺ കോൾ അറ്റന്‍റ് ചെയ്തില്ലെന്നും സസ്പെൻഷൻ ഓർഡറിൽ പറയുന്നു.
വിഷയത്തിൽ ചെയർപേഴ്സണും നഗരസഭ സെക്രട്ടറിയും ഇടപെട്ടപ്പോൾ തന്‍റെ ജോലി അതല്ലെന്ന് പറഞ്ഞതോടെ ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കൂത്തുപറമ്പ് സ്വദേശിയ രഞ്ജിത്ത് ഭരണകക്ഷിയായ ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുന്ന വ്യക്തിയാണെങ്കിലും പാർട്ടി പ്രവർത്തകർത്തകർക്കിടയിലും ജീവനക്കാർക്കിടയിലും അനഭിമതനാണെന്നാണ് ലഭിക്കുന്ന വിവരം.