കേരളം

kerala

ETV Bharat / state

കണ്ണൂർ സജ്ജം; ആദ്യ വിമാനം ഇന്നെത്തും - dubai kannur flight

ദുബായില്‍ നിന്നുള്ള 180 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകിട്ട് 7.10ന് എത്തും. കണ്ണൂരില്‍ നിന്ന് 109 പേർ, കാസർകോട് - 47, കോഴിക്കോട്- 12, മലപ്പുറം-7, മാഹി-3, വയനാട്-1, തൃശൂർ-1 എന്നിങ്ങനെ 180 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

കണ്ണൂർ വിമാനത്താവളം  പ്രവാസികൾ കണ്ണൂർ വിമാനത്താവളത്തില്‍  ദുബായ് കണ്ണൂർ വിമാനം ഇന്നെത്തും  കേരള കൊവിഡ് വാർത്ത  കൊവിഡ് 19 വാർത്തകൾ  kannur airport  covid 19 updates  dubai kannur flight  emigrants to kerala news
കണ്ണൂർ സജ്ജം; ആദ്യ വിമാനം ഇന്നെത്തും

By

Published : May 12, 2020, 9:57 AM IST

Updated : May 12, 2020, 12:46 PM IST

കണ്ണൂർ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസികളുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം ഇന്നെത്തും. ദുബായില്‍ നിന്നുള്ള 180 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകിട്ട് 7.10ന് എത്തും. കണ്ണൂരില്‍ നിന്ന് 109 പേർ, കാസർകോട് - 47, കോഴിക്കോട്- 12, മലപ്പുറം-7, മാഹി-3, വയനാട്-1, തൃശൂർ-1 എന്നിങ്ങനെ 180 പേരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്.

വിമാനത്താവളത്തില്‍ എത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്‍റൈനിലാക്കുന്നതിനും വിപുലമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജില്ല ഭരണകൂടം പൊലീസ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുമായി സഹകരിച്ചാണ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കിയാല്‍ എംഡി വി.തുളസീദാസ് പറഞ്ഞു.

കണ്ണൂർ സജ്ജം; ആദ്യ വിമാനം ഇന്നെത്തും

ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസിന് താഴെയുള്ള കുട്ടികള്‍, 75ന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെ വീടുകളിലില്‍ നിരീക്ഷണത്തിലാക്കും. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രികളിലേക്കും അല്ലാത്തവരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും അയക്കുന്നതിനാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ സ്‌ക്രീനിങ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. തുടര്‍ന്ന് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ പരിശോധന നടത്തും.

എയറോ ഗ്രാമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധനയില്‍ കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവരെ പ്രത്യേകമായി ഒരുക്കിയ നിരീക്ഷണ സ്ഥലത്തേക്ക് മാറ്റും. ഇവരുടെ എമിഗ്രേഷന്‍ നടപടികള്‍ക്കായി പ്രത്യേക ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. മറ്റു യാത്രക്കാരെ പതിവ് പരിശോധനകള്‍ക്ക് ശേഷം ഓരോ ജില്ലയ്ക്കായി ഒരുക്കിയ പ്രത്യേക ഇരിപ്പിടങ്ങളിലേക്ക് മാറ്റും. വീടുകളിലേക്കും അതത് ജില്ലകളിലെ കൊറോണ കെയര്‍ സെന്‍ററുകളിലേക്കും മാറ്റുന്നതിന് പ്രത്യേകം ഏർപ്പാടാക്കിയ കെഎസ്ആര്‍ടിസി ബസുകളില്‍ യാത്രക്കാരെ വിടും. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ സ്വന്തം വാഹനത്തില്‍ യാത്ര തിരിക്കാം. വാഹനമില്ലാത്തവർക്ക് പെയ്‌ക് ടാക്‌സി സംവിധാനം ലഭ്യമാണ്.

യാത്രക്കാരുടെ ഹാന്‍ഡ് ബാഗുകള്‍, ലഗേജുകള്‍ എന്നിവ അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. തിരികെയെത്തുന്നവരുടെ ക്വാറന്‍റൈന്‍ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും ക്വാറന്‍റൈനില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും പത്ത് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് പുതിയ സിം കാര്‍ഡ് എടുക്കുന്നതിനും പഴയവ ആക്ടിവേറ്റ് ചെയ്യുന്നതിനും ബിഎസ്എന്‍എല്ലിന്റെ പ്രത്യേക കൗണ്ടറും ഇവിടെ ഒരുക്കിയിട്ടുണ്ട്.വിമാനയാത്രക്കാരുമായും അവരുടെ ബാഗേജുകളുമായും ഇടപെടുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

Last Updated : May 12, 2020, 12:46 PM IST

ABOUT THE AUTHOR

...view details