കേരളം

kerala

ETV Bharat / state

നാട്ടാനകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പരാതി

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെയും കൊട്ടിയൂർ ക്ഷേത്രത്തിലെയും ആനകൾക്ക് ആനുകൂല്യം ലഭിക്കുന്നില്ലെന്നാണ്‌ ആക്ഷേപം.

നാട്ടാനകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി latest kannur elephant
നാട്ടാനകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി

By

Published : Jul 16, 2020, 6:11 PM IST

Updated : Jul 16, 2020, 6:26 PM IST

കണ്ണൂര്‍: കൊവിഡ് - 19ന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാട്ടാനകള്‍ക്ക് പരിചരണവുമായി സര്‍ക്കാര്‍ മുന്നോട്ട് വന്നെങ്കിലും അതിന്‍റെ ആനുകൂല്യം ഇനിയും ലഭിക്കാത്ത ആനകൾ നിരവധിയുണ്ട്. സംസ്ഥാന വനം വകുപ്പിന്‍റെ സഹകരണത്തോടെ മൃഗ സംരക്ഷണ വകുപ്പാണ് 40 ദിവസത്തെ ആഹാരം ആനകള്‍ക്ക് നല്‍കി തുടങ്ങിയത്. കണ്ണൂർ ജില്ലയിലെ അഞ്ചോളം ആനകളെയാണ് മലബാർ ദേവസ്വം ബോർഡിന് കീഴിൽ അല്ലാതെ പരിപാലിക്കുന്നത്. അതിൽ 3 ആനകൾക്ക് സർക്കാർ ആനുകൂല്യം ലഭിച്ചപ്പോൾ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെയും കൊട്ടിയൂർ ക്ഷേത്രത്തിലെയും ആനകൾക്ക് ഇത് ലഭിക്കുന്നതിനുള്ള യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം.

നാട്ടാനകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് പരാതി

കൊവിഡ് കാലത്തെ പ്രതിസന്ധിയിൽ മൃഗസംരക്ഷണത്തിനായി അഞ്ചു കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. 40 ദിവസത്തേക്കുള്ള സൗജന്യ ഭക്ഷണം സംസ്ഥാനത്തെ എല്ലാ നാട്ടാനകള്‍ക്കും നല്‍കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. കണ്ണൂർ ജില്ലയിൽ അഞ്ചോളം ആനകളെയാണ് മലബാർ ദേവസ്വം ബോർഡിൽ അല്ലാതെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലടക്കം പരിപാലിച്ചു വരുന്നത്. എന്നാൽ അതിൽ 3 ആനകൾക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചതെന്നും പാരമ്പര്യ ട്രസ്റ്റുകളുടെ കീഴിലുള്ള 2 ആനകൾക്ക് ഇത് ലഭിച്ചില്ലെന്നും ഭാരവാഹികൾ പറയുന്നു. ആനുകൂല്യങ്ങൾ എത്തിക്കാൻ സർക്കാർ നിയമിച്ച ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് അർഹതപ്പെട്ടവർക്ക് കിട്ടാത്തതെന്നാണ് ആക്ഷേപം.

ഗോതമ്പ്, റാഗി, മുതിര, ശര്‍ക്കര, ഉപ്പ്, മഞ്ഞള്‍പ്പൊടി, ചെറുപയര്‍ എന്നിവ അടങ്ങിയ എട്ടു കൂട്ടം ഭക്ഷ്യ ധാന്യങ്ങളാണ് ആനകള്‍ക്ക് നല്‍കുന്നത്. പ്രതിദിനം 400 രൂപയുടെ സൗജന്യ ഭക്ഷ്യ ധാന്യമാണ് മൃഗ സംരക്ഷണ വകുപ്പ് നല്‍കുന്നത്. അതിന്‍റെ ആനുകൂല്യങ്ങൾ എത്രയും പെട്ടെന്ന് സർക്കാർ ഇടപെട്ട് ആനകളിൽ എത്തിക്കണമെന്നാണ്‌ ദേവസ്വം ഭാരവാഹികളുടെയും ആവശ്യം.

Last Updated : Jul 16, 2020, 6:26 PM IST

For All Latest Updates

ABOUT THE AUTHOR

...view details