കണ്ണൂർ: ആറളത്ത് യുവാവിനെ കാട്ടാന ചവിട്ടി കൊന്നു. കാളികയം സ്വദേശി വാസു (34) ആണ് മരിച്ചത്. പൂക്കുണ്ടിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു വാസു.
ആറളത്ത് കാട്ടാന ആക്രമണം: യുവാവിനെ കാട്ടാന ചവിട്ടി കൊന്നു - elephant trampled to death
കാളികയം സ്വദേശി വാസുവാണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.
ആറളത്ത് കാട്ടാന ആക്രമണം: യുവാവിനെ കാട്ടാന ചവിട്ടി കൊന്നു
ചൊവ്വാഴ്‌ച(27.09.2022) രാത്രി ഒൻപത് മണിയോടെയാണ് കാട്ടാനയുടെ ചവിട്ടേറ്റത്. അടുത്ത് ഉണ്ടായിരുന്ന സ്ത്രീ ബഹളം വച്ചപ്പോൾ വാച്ചർമാർ ഓടിയെത്തി വാസുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ALSO READ:ആറളത്ത് ഈറ്റവെട്ടാനിറങ്ങിയ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു