കണ്ണൂര്‍: തലശ്ശേരി പ്രസ് ഫോറം പത്രാധിപരായിരുന്ന ഇ.കെ.നായനാരുടെ സ്മാരക ലൈബ്രറി പ്രവർത്തനോദ്ഘാടനം ജൂൺ മൂന്നിന് നടക്കും. രാവിലെ പത്ത് മണിക്ക് പ്രസ് ഫോറം ഹാളിൽ നടക്കുന്ന ചടങ്ങ് മുൻ ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.
ഇ.കെ.നായനാര്‍ സ്മാരക ലൈബ്രറി പ്രവർത്തനോദ്ഘാടനം ജൂൺ മൂന്നിന്
രാവിലെ പത്ത് മണിക്ക് പ്രസ് ഫോറം ഹാളിൽ നടക്കുന്ന ചടങ്ങ് മുൻ ആഭ്യന്തര വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.
ഇ.കെ.നായനാര്‍ സ്മാരക ലൈബ്രറി പ്രവർത്തനോദ്ഘാടനം ജൂൺ മൂന്നിന്
ചടങ്ങിൽ ലൈബ്രറിക്കായി പുസ്തകം നല്കിയവരെ ആദരിക്കൽ, എസ് എസ് എൽ സി വിജയികൾക്കുള്ള അനുമോദനം എന്നിവയും നടക്കും. 2008ലാണ് ഇ.കെ നായനാർ സ്മാരക റീഡിംഗ് റൂമിന്‍റെ ഭാഗമായി ലൈബ്രറി പ്രവർത്തനം തുടങ്ങിയത്. കോടിയേരി ബാലകൃഷ്ണൻ എംഎല്‍എ ആയിരിക്കെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് 2013ലാണ് ലൈബ്രറിയിൽ ഫർണിച്ചർ നിർമ്മിച്ചത്. ഈ വർഷമാണ് ലൈബ്രറിക്ക് ലൈബ്രറി കൗൺസിലിന്‍റെ അംഗീകാരം ലഭിച്ചത്.
Last Updated : Jun 2, 2019, 2:56 AM IST