കണ്ണൂർ: എടക്കര ആയുധ പരിശീലന കേസിലെ പ്രതിയും മാവോയിസ്റ്റ് നേതാവുമായ മുരുകേശന്‍ അറസ്റ്റില്‍. ശനിയാഴ്‌ച വൈകുന്നേരം വളപട്ടണം പൊലീസാണ് മുരുകേശിനെ പിടികൂടിയത്. മാവോയിസ്റ്റുകൾക്കിടയിൽ രാഘവേന്ദ്ര, ഗൗതം എന്നീ പേരുകളിലും മുരുകേശന്‍ അറിയപ്പെടാറുണ്ട്. 2016ൽ എടക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയുധ പരിശീലനം നടത്തിയ കേസിൽ പ്രതിയാണ് മുരുകേശൻ.
എടക്കര ആയുധ പരിശീലന കേസ്; മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍
2016ല്‍ എടക്കര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയുധ പരിശാലനം നടത്തിയ കേസിലെ പ്രതിയാണ് മുരുകേശന്‍. ഇയാളെ എന്‍ഐഎക്ക് കൈമാറി.
എടക്കര ആയുധ പരിശീലന കേസ്; മാവോയിസ്റ്റ് നേതാവ് അറസ്റ്റില്‍
Also More: നൂറ്റാണ്ടിലെ ദൈര്‍ഘ്യമേറിയ ചന്ദ്രഗഹണം നവംബര്‍ 19ന്: എങ്ങനെ കാണാം?
മാവോയിസ്റ്റ് ഘടകങ്ങൾക്കിടയിലെ സന്ദേശവാഹകനാണ് ഇയാൾ. രഹസ്യ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മുരുകേശൻ പിടിയിലായത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി. പ്രതിയെ കൊച്ചി എന്‍ഐഎ സംഘത്തിന് കൈമാറി.