കേരളം

kerala

ETV Bharat / state

കള്ളപ്പണ ഇടപാടെന്ന് പരാതി; ഇപി ജയരാജന്‍റെ ഭാര്യ ചെയർപേഴ്‌സണായ റിസോർട്ടില്‍ പരിശോധന - ഇന്നത്തെ പ്രധാന വാര്‍ത്ത

ഇപി ജയരാജന്‍റെ മകൻ ഡയറക്‌ടറായ വൈദേകം ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

Epareest  Ed income tax raid  ep jayarajan  ep jayarajans vaidekam resort  vaidekam resort  vaidekam resort raid  black money  ayurveda resort  latest news in kannur  latest news today  കള്ളപ്പണ ഇടപാട്  ആദയവകുപ്പ് പരിശോധന  വൈദേകം റിസോർട്ട്  ഇ പി ജയരാജന്‍  ഇഡി  കണ്ണൂർ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  സിപിഎം
കള്ളപ്പണ ഇടപാട് നടന്നെന്ന പരാതി; ഇ പി ജയരാജന്‍റെ ഉടമസ്ഥതയിൽ ഉള്ള വൈദേകം റിസോർട്ടിൽ ഇ ഡി, ആദയവകുപ്പ് പരിശോധന

By

Published : Mar 2, 2023, 4:50 PM IST

Updated : Mar 2, 2023, 5:00 PM IST

കള്ളപ്പണ ഇടപാടെന്ന് പരാതി; ഇപി ജയരാജന്‍റെ ഭാര്യ ചെയർപേഴ്‌സണായ റിസോർട്ടില്‍ പരിശോധന

കണ്ണൂർ:ഇടതു മുന്നണി കൺവീനർ ഇപി ജയരാജന്‍റെ ഭാര്യ ഇന്ദിര ചെയർപേഴ്‌സണായ റിസോർട്ടില്‍ ആദായ നികുതി വകുപ്പ് പരിശോധന. കണ്ണൂർ ആന്തൂരിലെ റിസോർട്ടിനെതിരെ എൻഫോഴ്സ്മെന്‍റ് വിഭാഗവും അന്വേഷണവുമായി മുന്നോട്ട് പോകുന്നുണ്ട്. ഇപി ജയരാജന്‍റെ മകൻ ഡയറക്‌ടർ കൂടിയായ വൈദേകം ആയുർവേദ റിസോർട്ടിന്‍റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നെന്ന പരാതിയിലാണ് ഇഡി കൊച്ചി യൂണിറ്റ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.

കണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി വഴി ആയുർവേദ റിസോർട്ടിൽ കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. റിസോർട്ടിൽ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയിൽ നൽകിയിട്ടുണ്ട്. ഒന്നരക്കോടി രൂപ നിക്ഷേപിച്ചവർ വരെ ഈ പട്ടികയിലുണ്ട് എന്നാണ് വിവരം. ഇപി ജയരാജന്‍റെ കുടുംബം ഉൾപെട്ട വൈദേകം റിസോർട്ടിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിൽ അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ് നേരത്തേ കത്ത് നൽകിയിരുന്നു.

കുടുംബത്തിന് പങ്കാളിത്തമുള്ള റിസോർട്ടിനായി മുൻ വ്യവസായ മന്ത്രിയെന്ന നിലയിൽ ഇപി ജയരാജൻ വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കൽ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. നിയമം ലംഘിച്ചിച്ചുള്ള അനുമതികൾ നൽകാനായി ആന്തൂർ നഗരസഭ അധ്യക്ഷയും ഉദ്യോഗസ്ഥരും ഗൂഢാലോചന നടത്തിയെന്നും പരാതിയിലുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടിയത്. സർക്കാർ ഇതിൽ തീരുമാനമെടുത്തിരുന്നില്ല.

Last Updated : Mar 2, 2023, 5:00 PM IST

ABOUT THE AUTHOR

...view details