കണ്ണൂർ:കണ്ണൂർ ദേശീയപാതയോരത്തെ ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് നാണയ മോഷണം പതിവാകുന്നു. തളിപ്പറമ്പ് ടാക്‌സി സ്റ്റാന്‍ഡിന് സമീപം നഗരസഭ സ്ഥാപിച്ച ഇ ടോയ്‌ലറ്റാണ് കഴിഞ്ഞ ദിവസം വീണ്ടും കുത്തിതുറന്നത്. നാണയം നിക്ഷേപിച്ച് ഉപയോഗിക്കുന്നതിനാല്‍ ഇതിനകത്ത് നാണയം നിറയുമ്പോഴാണ് കുത്തിപ്പൊളിക്കാന്‍ മോഷ്‌ടാക്കള്‍ എത്തുന്നത്. 3000 രൂപയോളമാണ് മോഷണം പോയത്.
ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് നാണയ മോഷണം പതിവാകുന്നു - ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് നാണയ മോഷണം പതിവാകുന്നു
നാണയം നിക്ഷേപിച്ചാണ് ഇ ടോയ്‌ലറ്റ് ഉപയോഗിക്കുന്നത്. ഇതിനകത്ത് നാണയം നിറയുമ്പോഴാണ് കുത്തിപ്പൊളിക്കാന്‍ മോഷ്‌ടാക്കള്‍ എത്തുന്നത്. 3000 രൂപയോളമാണ് മോഷണം പോയത്
ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് നാണയ മോഷണം പതിവാകുന്നു
നാലുവര്‍ഷം മുമ്പാണ് ഇ ടോയ്‌ലറ്റ് സ്ഥാപിച്ചത്. നഗരത്തില്‍ സ്ഥാപിച്ച കാമറകള്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തതും ടോയ്‌ലറ്റിന് സമീപം ആവശ്യമായ വെളിച്ചമില്ലാത്തതുമാണ് മോഷണം വര്‍ധിക്കാന്‍ ഇടയാക്കുന്നത്. ആവശ്യമായ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Jan 18, 2021, 6:55 PM IST