കണ്ണൂർ: സി കെ ജാനുവിന് പത്ത് ലക്ഷം കൊടുത്തുവെന്ന വെളിപ്പെടുത്തലിൽ കേന്ദ്രം അന്വേഷിക്കണമെന്ന് ഇ പി ജയരാജൻ. ഇതുവരെ ഇവിടെ ഉണ്ടായിരുന്ന ഇ ഡി ഇപ്പോൾ എവിടെ പോയി? പണത്തിൻ്റെ ഉറവിടം അന്വേഷിക്കണമെന്നും കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തത് ദുരൂഹമാണെന്നും ഇ പി ജയരാജൻ പ്രതികരിച്ചു.
സി.കെ ജാനുവിന് പത്ത് ലക്ഷം; കേന്ദ്രം അന്വേഷിക്കണമെന്ന് ജയരാജന്മാര്‍ - M V Jayarajan NEWS
വിഷയത്തിൽ ഇഡി അന്വേഷണത്തിന് എത്താത്തത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു
![സി.കെ ജാനുവിന് പത്ത് ലക്ഷം; കേന്ദ്രം അന്വേഷിക്കണമെന്ന് ജയരാജന്മാര്‍ കേന്ദ്രം അന്വേഷിക്കണമെന്ന് ജയരാജൻന്മാർ സി കെ ജാനുവിന് പത്ത് ലക്ഷം കൊടുത്തുവെന്ന ആരോപണം സി കെ ജാനുവിന് പത്ത് ലക്ഷം കൊടുത്തു സി കെ ജാനു വാർത്ത E P Jayarajan and M V Jayarajan response E P Jayarajan NEWS M V Jayarajan NEWS CK Janu allegedly paid Rs 10 lakh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11998554-thumbnail-3x2-mv.jpg)
സി കെ ജാനുവിന് പത്ത് ലക്ഷം കൊടുത്തുവെന്ന ആരോപണം; കേന്ദ്രം അന്വേഷിക്കണമെന്ന് ജയരാജൻന്മാർ
കുഴൽപ്പണവും വോട്ടുവിറ്റ പണവുമാണ് ബിജെപി നേതാക്കളുടെ കൈയിലുള്ള കണ്ണൂർ ഉൾപ്പടെ എല്ലാ ജില്ലകളിലും കള്ളപ്പണമെത്തിയിട്ടുണ്ടെന്നും എം വി ജയരാജൻ വിഷയത്തിൽ പ്രതികരിച്ചു. ജെആർപി സംസ്ഥാന ട്രഷറര്‍ പ്രസീത ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ജാനുവിനും എതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്ന് സി.കെ. ജാനു മറുപടി പ്രതികരിച്ചു.
READ MORE:സുരേന്ദ്രനില്‍ നിന്ന് പണം കൈപ്പറ്റിയിട്ടില്ല,ആരോപണം തള്ളുന്നു : സി.കെ ജാനു