കേരളം

kerala

ETV Bharat / state

കെ എം ഷാജിയെ ഭീഷണിപ്പെടുത്തി വീടിന് മുന്നിൽ ബോർഡ് - സതീശൻ പാച്ചേനി

ഡിവൈഎഫ്ഐയുടെ പേരിലാണ് ബോർഡ്. ഷാജിയെ ചങ്ങലക്കിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ബോർഡിലുളളത്.

km shaji  dyfi  kannur  kerala  iuml  inc  കെ എം ഷാജി  സതീശൻ പാച്ചേനി  ഡിവൈഎഫ്ഐ
കെ എം ഷാജിയെ ഭീഷണിപ്പെടുത്തി വീടിന് മുന്നിൽ ബോർഡ്

By

Published : Apr 21, 2020, 10:44 AM IST

കണ്ണൂർ: കെ എം ഷാജി എംഎൽഎയെ ഭീഷണിപ്പെടുത്തി വീടിന് മുന്നിൽ ഡിവൈഎഫ്ഐയുടെ പേരിൽ ബോർഡ്. ഷാജിയെ ചങ്ങലക്കിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ബോർഡിലുളളത്.

പ്രിയ കുമ്മനം ഷാജി എന്ന് തുടങ്ങുന്ന ബോർഡിൽ 'നിങ്ങളാരോടാണ് കുരക്കുന്നത്. കേരള ജനതയോടോ' എന്ന് ചോദിക്കുന്നു. 'ആർഭാട ജീവിതത്തിനായി രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്ന ലീഗുകാരാ, വൈറസ് പരക്കുന്ന ഈ കാലത്ത് താങ്കളെ പോലുള്ളവരെ നേരിടാൻ കൈ കഴുകി ചങ്ങല പൊട്ടിച്ചാൽ മാത്രം പോര, ചങ്ങലക്കിടേണ്ടി വരും' ഇങ്ങനെ തീരുന്നു ബോർഡിലെ വാചകങ്ങൾ. ഡിവൈഎഫ്ഐക്കാരുടെ ഈ നടപടി സംസ്‌കാര ശൂന്യവും അപലപനീയമാണെന്നും ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

ജനാധിപത്യപരമായി പ്രവർത്തിക്കാനും മാന്യതയോടെ രാഷ്‌ട്രീയ പ്രവർത്തനം നടത്താനും തയ്യാറാകാതെ വികൃത മനസിന്‍റെ ഉടമകളായി ഡിവൈഎഫ്ഐ മാറിയിരിക്കുന്നതിന്‍റെ തെളിവാണ് ബോർഡ് വച്ചതിലൂടെ കാണുന്നത്. കൊവിഡ് 19ന്‍റെ ദുരിതപൂർണമായ സാഹചര്യത്തിൽ പോലും ജനങ്ങളെ വഞ്ചിച്ച് അധികാരം ദുരുപയോഗം ചെയ്‌ത അഴിമതി നടത്തി സാമ്പത്തിക നേട്ടമുണ്ടാക്കാൻ ശ്രമിച്ച മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ടപ്പോൾ പരിഹാസ്യരായിപോയ ഡി.വൈ.എഫ്.ഐക്കാർ തലയിൽ മുണ്ടിട്ട് നടക്കേണ്ടി വന്നതിന്‍റെ ജാള്യത കൊണ്ടാണ് ഇപ്പോൾ എം.എൽ.എയെ ഭീഷണിപ്പെടുത്തി ബോർഡ് വെക്കാൻ ഇറങ്ങിയിരിക്കുന്നതെന്നും മല തുരക്കാൻ വരുന്ന എലിയുടെ അവസ്ഥയിലാണ് ഡി.വൈ.എഫ്.ഐ ഉള്ളതെന്നും ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details