കണ്ണൂർ: മഹാത്മാ ഗാന്ധിയെ അപമാനിച്ചു എന്നാരോപിച്ച് കണ്ണൂർ പാനൂർ നഗരസഭാ ഓഫീസിലേക്ക് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവര്‍ത്തകര്‍ നഗരസഭ ഓഫീസിലെ ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ത്തു.
എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം
മഹാത്മാ ഗാന്ധിയെ അപമാനിച്ചു എന്നാരോപിച്ചാണ് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്.
പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് നൽകാൻ വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങൾ തയ്യാറാക്കിയ ഉപഹാരത്തിൽ നിന്നും ഗാന്ധിജിയുടെ ഫോട്ടോ ചെയർപേഴ്സണും ചില കൗൺസിലർമാരും ചേർന്ന് നീക്കം ചെയ്തു എന്നാരോപിച്ചാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. പൊലീസ് മാർച്ച് തടഞ്ഞെങ്കിലും ബാരിക്കേഡ് തകര്‍ത്ത് ഏതാനും പ്രവർത്തകർ ഓഫീസിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഇവർ ഫർണിച്ചറുകൾ തല്ലിതകർക്കുകയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. പൊലീസും മുതിർന്ന നേതാക്കളും ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ മാർച്ച് ഉദ്ഘാടനം ചെയ്തു. പി പി പ്രഗീഷ്, കെ ആദർശ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.