കണ്ണൂര്‍: തളിപ്പറമ്പിൽ വൻ മയക്കുമരുന്ന് വേട്ട. യുവതിയടക്കം ഏഴ് പേരെ എക്സൈസ് സംഘം പിടികൂടി. പുതുവത്സരാഘോഷത്തിനായി കൂടിച്ചേർന്ന കണ്ണൂർ, കോഴിക്കോട്, കാസര്‍കോട്, പാലക്കാട്, വയനാട് സ്വദേശികളായ ഏഴ് പേരെയാണ് പിടികൂടിയത്. നരിക്കോട് സ്വദേശി ത്വയ്യിബ് (28) ഹബീബ് നഗർ സ്വദേശി മുഹമ്മദ് ഹനീഫ, കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ശിഹാബ് (22) , മുഹമ്മദ് ഷഫീക്ക്, വയനാട് സ്വദേശി കെ ഷഹബാസ്, തളിപ്പമ്പ് സ്വദേശി ഷമീര്‍, പാലക്കാട് കൂളിവയൽ സ്വദേശി എം ഉമ എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്തുക്കളും ഇവരില്‍ നിന്ന് കണ്ടെടുത്തു. തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ എം ദിലീപിന്‍റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവതിയടക്കം ഏഴ് പേര്‍ പിടിയില്‍ - കണ്ണൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട
പുതുവത്സരാഘോഷത്തിനായി കൂടിച്ചേർന്ന സംഘത്തില്‍ നിന്ന് അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി വസ്‌തുക്കളും എക്‌സൈസ് പിടിച്ചെടുത്തു
രഹസ്യ വിവരത്തെ തുടർന്ന് ബക്കളത്തെ ഹോട്ടലിൽ നടത്തിയ പരിശോധനയില്‍ 50 ഗ്രാം എംഡിഎംഎ, എട്ട് സ്ട്രിപ്പ് എൽഎസ്‌ഡി സ്റ്റാമ്പ്, 40 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. തളിപ്പറമ്പിലടക്കം വിവിധ പ്രദേശങ്ങളിൽ ലഹരി ഉൽപ്പന്നങ്ങൾ വില്‍പന നടത്തുന്ന തളിപ്പറമ്പ് സർ സയ്യദ് സ്‌കൂളിനടുത്ത് താമസക്കാരനായ ഷമീർ ആണ് ന്യൂ ഇയർ പാർട്ടിക്ക് നേതൃത്വം നൽകിയത്.
ബക്കളത്ത് സ്‌പാ നടത്തുന്ന പാലക്കാട് സ്വദേശിയായ ഉമ (24)യുടെ സ്ഥാപനത്തിൽ ഷമീർ മസാജിങ്ങിനു വേണ്ടി എത്തുകയും തുടര്‍ന്നുള്ള ബന്ധം പുതുവത്സരാഘോഷത്തിലേക്ക് എത്തിക്കുകയുമായിരുന്നു. ശേഷിക്കുന്നവരെയും സംഘത്തിലേക്ക് ചേർത്തതും ഷമീറാണ്. സ്‌പാ നടത്തുന്ന ഉമയുടെ ആണ്‍ സുഹൃത്താണ് വയനാട് സ്വദേശി ഷഹബാസ്. തളിപ്പറമ്പ് സ്വദേശിയായ ഷമീറും ഷഹബാസും നിരവധി മയക്കുമരുന്ന് കേസുകളിലടക്കം പ്രതികളാണ്. എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും പ്രതികള്‍ ശ്രമിച്ചു.