കണ്ണൂർ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ പൊലീസില്‍ പരാതി നല്‍കി കണ്ണൂരില്‍ നിന്നുള്ള ഇരട്ടകള്‍. കുറ്റ്യാട്ടൂർ സ്വദേശികളായ ജിതിനും ജിഷ്‌ണുവും കയരളത്തെ സ്നേഹയും ശ്രേയയും ആണ് പൊലീസിനെ സമീപിച്ചത്. ഇരട്ട വോട്ടുള്ളവരെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് പുറത്തുവിട്ട പട്ടികയില്‍ ഇവരുമുണ്ടായിരുന്നു. വ്യാജ വോട്ടര്‍മാരെന്ന പേരിൽ അപമാനിച്ചതിന് നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. നേരത്തെ പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ ഇരട്ടകളും രമേശ് ചെന്നിത്തലക്കെതിരെ പരാതി നല്‍കിയിരുന്നു.
രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും - ഇരട്ടവോട്ട് പട്ടിക
വ്യാജ വോട്ടര്‍മാര്‍ എന്ന പേരില്‍ അപമാനിച്ചതിന് പ്രതിപക്ഷനേതാവിനെതിരെ നിയമ നടപടി വേണമെന്നാണ് ആവശ്യം.

ഇരട്ടവോട്ട് പട്ടിക; രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും