കേരളം

kerala

ETV Bharat / state

'ലോക്ക് ദ ഹൗസ്' പദ്ധതിയുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി - District Disaster Relief Authority

ഹോം ക്വാറന്‍റൈനിൽ കഴിയുന്നരുടെ കാര്യത്തിൽ വീഴ്‌ചയുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും

കണ്ണൂർ  kannur  lock the house project  covid 19  District Disaster Relief Authority  ദുരന്ത നിവാരണ അതോറിറ്റി
'ലോക്ക് ദ ഹൗസ്' പദ്ധതിയുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി

By

Published : May 6, 2020, 5:26 PM IST

കണ്ണൂർ: ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും മടങ്ങിയെത്തുന്നവർക്ക് ഹോം ക്വാറന്‍റൈൻ കര്‍ശനമാക്കാന്‍ 'ലോക്ക് ദ ഹൗസ്' പദ്ധതിയുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. മടങ്ങിയെത്തി ഹോം ക്വാറന്‍റൈനിൽ കഴിയുന്നരുടെ കാര്യത്തിൽ വീഴ്‌ചയുണ്ടാകാതിരിക്കാൻ തയ്യാറാക്കിയ പദ്ധതിയാണ് 'ലോക്ക് ദ ഹൗസ്' പദ്ധതി. ഇതിന്‍റെ ഭാഗമായി ഹോം ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കും. അനാവശ്യമായ സന്ദര്‍ശനങ്ങള്‍ തടയുകയാണ് ഇതിന്‍റെ ലക്ഷ്യം. ക്വാറന്‍റൈന്‍ വ്യവസ്ഥകളും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശവും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രാദേശികമായി നിരീക്ഷണവും ഉണ്ടാകും. ജനകീയ സമിതിയുടെയും പൊലീസിന്‍റെയും നേതൃത്വത്തില്‍ ശക്തമായ നിരീക്ഷണ സംവിധാനമാണ് ജില്ലയില്‍ നടപ്പിലാക്കുക. നേരിട്ടുള്ള നിരീക്ഷണത്തോടൊപ്പം മൊബൈല്‍ ആപ്പ് ഉപയോഗിച്ച് വീഡിയോ കോള്‍ വഴിയും ക്വാറന്‍റൈനില്‍ കഴിയുന്നവരുമായി പൊലീസ് ബന്ധപ്പെടും. അതേസമയം ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ കൊറോണ കെയര്‍ സെന്‍ററിലേക്ക് മാറ്റും.

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ പ്രവേശന പോയിന്‍റിൽ പരിശോധന നടത്തിയാണ് ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നത്. രോഗലക്ഷണൾ കണ്ടെത്തുന്നവരെ നേരിട്ട് ആശുപത്രിയിൽ അയക്കും. മറ്റുള്ളവര്‍ക്ക് മാത്രമാണ് ഹോം ക്വാറന്‍റൈനില്‍ കഴിയാൻ നിര്‍ദേശം. ഹോം ക്വാറന്‍റൈന്‍ പ്രായോഗികമല്ലാത്തവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഒരുക്കുന്ന കൊറോണ കെയര്‍ സെന്‍ററുകളില്‍ ക്വാറന്‍റൈന്‍ സൗകര്യമൊരുക്കും.

ABOUT THE AUTHOR

...view details