കാവിക്കൊടിക്ക് കീഴിൽ ദേശീയപതാക; ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസ് - ദേശീയപതാക
സ്വാതന്ത്ര്യദിനത്തിൽ ആറളം തോട്ടുകടവിലെ പ്രവർത്തകരാണ് ആർ.എസ്.എസിന്‍റെ കൊടിമരത്തിൽ കാവിക്കൊടിക്ക് കീഴിൽ ദേശീയപതാക കെട്ടിയത്.
കണ്ണൂർ: ദേശീയപതാകയോട് അനാദരവ് കാണിച്ചതിന് ആർ.എസ്.എസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ആറളം തോട്ടുകടവിലെ പ്രവർത്തകരാണ് സ്വാതന്ത്ര്യദിനത്തിൽ ആർ.എസ്.എസിന്‍റെ കൊടിമരത്തിൽ കാവിക്കൊടിക്ക് കീഴിൽ ദേശീയപതാക കെട്ടിയത്. സ്വാതന്ത്ര്യദിനത്തിൽ പതാക ഉയർത്താൻ എത്ര പേർ ഉണ്ടായിരുന്നുവെന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്. പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകരെല്ലാം ചേർന്നാണ് പതാക കെട്ടിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ആർ.എസ്.എസ് ജില്ലാ നേതൃത്വത്തിന്‍റെ പ്രതികരണം.