കണ്ണൂര്‍: മഴക്കെടുതിയിൽ സ്ഥിരമായി ഉരുൾപൊട്ടൽ ഉണ്ടാകുന്ന തൊട്ടിൽപാലം മരുതോങ്കര പഞ്ചായത്തില്‍ ദുരന്തനിവാരണ സമിതിയോഗം പഞ്ചായത്ത് ഹാളിൽ നടന്നു. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജനകീയ ദുരന്തനിവാരണ സേനാ അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് ജനപ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
മരുതോങ്കര പഞ്ചായത്തില്‍ ദുരന്തനിവാരണ സമിതിയോഗം ചേര്‍ന്നു - thottilpalam
റോഡരികിൽ അപകടഭീക്ഷണി ഉയർത്തുന്ന മരങ്ങൾ കലക്ടറുടെ ഉത്തരവുണ്ടായിട്ടും മുറിച്ച് മാറ്റാത്ത പൊതുമരാമത്തിന്‍റെ നടപടിയിൽ യോഗം പ്രതിഷേധം രേഖപെടുത്തി
മരുതോങ്കര പഞ്ചായത്തില്‍ ദുരന്തനിവാരണ സമിതിയോഗം ചേര്‍ന്നു
പശുക്കടവ് നെല്ലിക്കുന്നിലെ ആന്‍റി ഷെൽട്ടറിന്‍റെ അറ്റകുറ്റപണികൾ അടിയന്തരമായി നടത്തുന്നതിനുള്ള നടപടികൾക്കായി കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപെടാൻ യോഗം തീരുമാനിച്ചു. റോഡരികിൽ അപകടഭീക്ഷണി ഉയർത്തുന്ന മരങ്ങൾ കലക്ടറുടെ ഉത്തരവുണ്ടായിട്ടും മുറിച്ച് മാറ്റാത്ത പൊതുമരാമത്തിന്‍റെ നടപടിയിൽ യോഗം പ്രതിഷേധം രേഖപെടുത്തി. പഞ്ചായത്ത് പ്രസിഡന്‍റ് കെ എം സതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, വില്ലേജ് ഓഫീസർ തുടങ്ങിയവർ സംസാരിച്ചു.