കണ്ണൂർ:പന്നിയൂർ പള്ളിവയലിൽ പ്രവര്‍ത്തിക്കുന്ന അങ്കണവാടി അപകടാവസ്ഥയില്‍. 2007 ൽ തളിപ്പറമ്പ് ഐസിഡിഎസ് ഓഫീസിന് കീഴിൽ കുറുമാത്തൂർ പഞ്ചായത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച അങ്കണവാടിയാണ് അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ അപകടാവസ്ഥയിലായത്. 24 കുട്ടികള്‍ പഠിക്കുന്ന അങ്കണവാടിയില്‍ സുരക്ഷിതമായ ഒരു വാതില്‍പോലും ഇല്ല. ഉച്ചഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ കുട്ടികളെ പൊത്തുകൾ നിറഞ്ഞ തറയിൽ തുണി വിരിച്ചാണ് കിടത്തി ഉറക്കുന്നതെന്ന് അധ്യാപകര്‍ പറയുന്നു.
അങ്കണവാടി അപകടാവസ്ഥയില്‍; നടപടിയെടുക്കാതെ അധികൃതര്‍ - latest kannur news updates
24 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വയനാട് സംഭവം നടന്നതിന് ശേഷം നാട്ടുകാർ ഇവിടെ നടത്തിയ ശുചീകരണത്തില്‍ പൊത്തില്‍ നിന്ന് പാമ്പിനെ കണ്ടെത്തിയിരുന്നു
അങ്കണവാടിയുടെ അറ്റകുറ്റപ്പണി നടത്തണമെന്ന് പഞ്ചായത്തിനോടും ഐസിഡിഎസിനോടും ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. വയനാട് സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ നാട്ടുകാർ നടത്തിയ ശുചീകരണത്തില്‍ അംഗനവാടിയുടെ മുറ്റത്തെ പൊത്തിൽ നിന്നും വിഷമുള്ള ഇനം പാമ്പിനെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അങ്കണവാടിയിലെ പൊത്തുകള്‍ ജീവനക്കാർ തന്നെ സിമന്‍റ് ഉപയോഗിച്ച് അടച്ചു. അങ്കണവാടി നവീകരിച്ചില്ലെങ്കില്‍ കുട്ടികളെ ഇവിടെ പഠിക്കാൻ അയക്കില്ലെന്ന തീരുമാനത്തിലാണ് രക്ഷിതാക്കള്‍. അതേ സമയം 24 കുട്ടികൾ പഠിച്ചുകൊണ്ടിരിക്കുന്ന അങ്കണവാടിയിൽ പാമ്പിനെ കണ്ടെത്തിയതോടെ പന്ത്രണ്ടോളം കുട്ടികൾ മാത്രമാണ് എത്തിയത്. അംഗനവാടിയുടെ ശോച്യാവസ്ഥ ബോധ്യപ്പെട്ടതായും
പന്നിയൂർ പള്ളിവയൽ അംഗനവാടിയുടെ അറ്റകുറ്റപ്പണികള്‍ മാർച്ച് മുപ്പത്തിയൊന്നിനകം തീർക്കുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിന്‍റെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി.