തിരുവനന്തപുരം:കണ്ണൂർ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടം നേടിയിട്ടില്ലെന്നും ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ. നിയമനം കോടതി തന്നെ ശരിവച്ച സാഹചര്യത്തിൽ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാര നൽകിയ പരാതിയിൽ വാദം പരിഗണിക്കവെയാണ് സർക്കാർ നിലപാട് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസ് ജനുവരി ഏഴിന് വീണ്ടും കോടതി പരിഗണിക്കും.