കണ്ണൂർ: തുണിത്തരങ്ങളിൽ വിവിധ വർണങ്ങളിൽ മിഴിവാർന്ന പ്രിന്‍റിങ് സാധ്യമാക്കുന്ന ഡിജിറ്റൽ പ്രിന്‍റിങ് യൂണിറ്റ് തളിപ്പറമ്പ് നാടുകാണിയിൽ പ്രവർത്തനമാരംഭിച്ചു. ദിവസത്തിൽ 1500 മീറ്റർ വരെ തുണികളിൽ വർണങ്ങൾ പതിപ്പിക്കാൻ കഴിയുന്ന സംവിധാനമാണിത്. സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷന്‍റെ കിൻഫ്രയിൽ ആരംഭിച്ച ഡിജിറ്റൽ പ്രിന്‍റിങ് യൂണിറ്റ് വ്യവസായ മന്ത്രി പി. രാജീവ് ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്‌തു.
തുണിത്തരങ്ങളില്‍ വിവിധ നിറത്തിലുള്ള പ്രിന്‍റിങ് സാധിക്കുമെന്നതാണ് ഡിജിറ്റൽ പ്രിന്‍റിങിന്‍റെ പ്രധാന സവിശേഷത. ത്രീഡി ഇനത്തിലുള്ള പ്രിന്‍റിങും ഇതില്‍ സാധ്യമാണ്. വസ്ത്രമേഖലയില്‍ ഗുണത്തിലും പ്രവര്‍ത്തന മികവിലും ഒന്നാമതായി നില്‍ക്കുന്ന കിയോസറായി പ്രിന്‍റിങ് ഹെഡാണ് പ്രിന്‍റിങ് യൂണിറ്റില്‍ ഉപയോഗിക്കുന്നത്.