കണ്ണൂർ:തളിപ്പറമ്പ് സ്വദേശിയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതകത്തിൽ സിപിഎം തളിപ്പറമ്പിൽ നടത്തുന്ന ഹർത്താൽ ആരംഭിച്ചു. ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും ഒഴികെയുള്ള മറ്റെല്ലാ വ്യാപാരികളും ഹർത്താലിനോട് സഹകരിക്കുന്നുണ്ട്. തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ ധീരജിന്‍റെ ഫോട്ടോവെച്ചുള്ള പുഷ്പാർച്ചനയും പുരോഗമിക്കുകയാണ്.
ധീരജിന്‍റെ സ്വദേശമായ തളിപ്പറമ്പിൽ മൃതദേഹം ചൊവ്വാഴ്ച രാത്രിയോടെ എത്തിക്കും. കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് സിപിഎം നാല് മണിമുതൽ തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ഹർത്താലിനു ആഹ്വാനം ചെയ്‌തത്. മൃതദേഹം സംസ്‌കരിക്കും വരെയാണ് ഹർത്താൽ. തിങ്കളാഴ്‌ച രാത്രിയിൽ തളിപ്പറമ്പിൽ അടക്കം കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.
ALSO READ ധീരജിന് ഇടുക്കിയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി