കണ്ണൂര്‍: രാഷ്‌ട്രീയ വിരോധത്തെ തുടര്‍ന്ന് കുത്തേറ്റ് കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ മൃതദേഹം ബുധനാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെ സംസ്‌കരിച്ചു. തൃച്ചംബരം പട്ടപ്പാറയിലെ വീടിനോട് ചേർന്ന് സിപിഎം വാങ്ങിയ എട്ട് സെന്‍റ് ഭൂമിയിലാണ് സംസ്‌കാര ചടങ്ങുകൾ നടന്നത്. ആയിരക്കണക്കിന് പാർട്ടി അനുഭാവികളുടെയും ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കളുടെയും സാന്നിധ്യത്തിൽ സഹോദരൻ അദ്വൈത് ചിതയ്ക്ക് തീ കൊളുത്തി.
ഇടുക്കിയില്‍ നിന്ന് വിലാപയാത്രയായി ചൊവ്വാഴ്‌ച രാത്രി 12.30യോടെയാണ് ധീരജിന്‍റെ മൃതദേഹം തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫിസിൽ എത്തിച്ചത്. മൃതദേഹം പൊതുദര്‍ശനത്തിന് വച്ച കെ.കെ.എൻ പരിയാരം സ്‌മാരക ഹാളിൽ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് ധീരജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
Read More: ധീരജിന്‍റെ മരണകാരണം നെഞ്ചിൽ ആഴത്തിലേറ്റ മുറിവ് ; ഇടുക്കിയില്‍ പൊതുദര്‍ശനം