ധർമ്മടം പഴയപാലം അപകടഭീഷണിയിൽ - തലശ്ശേരി ധർമ്മടം പഴയപാലം
എത്രയും പെട്ടെന്ന് അധികൃതർ പാലം പൊളിച്ചുനീക്കണമെന്ന് നാട്ടുകാര്‍
![ധർമ്മടം പഴയപാലം അപകടഭീഷണിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4482142-991-4482142-1568819726328.jpg)
കണ്ണൂർ: തലശ്ശേരി ധർമ്മടം പഴയപാലം തകർന്ന് വീണിട്ടും പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു.1940 ല്‍ ബ്രിട്ടിഷുകാർ പണിത പാലമാണിത്. അപകട ഭീഷണിയിലായ പാലത്തിലൂടെ ഇപ്പോഴും നിരവധി പേർ സഞ്ചരിക്കുകയും വാഹനങ്ങൾ കടന്നു പോകുകയും ചെയ്യുന്നുണ്ട്. 2007ലാണ് പുതിയ പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇതോടെ പഴയ പാലം പൊളിച്ചുനീക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും 12 വർഷങ്ങൾക്കിപ്പുറവും നടപ്പായില്ല. പാലം തകർന്നാൽ പുഴയിലെ ഒഴുക്ക് തടസ്സപ്പെട്ട് ഒരു നാട് തന്നെ വെള്ളത്തിനടിയിലാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നിലവിൽ പാലത്തിനടിയിലൂടെ ചെറുതോണികൾക്ക് പോലും കടന്നു പോകാനാവാത്ത അവസ്ഥയാണ്.