കണ്ണൂർ: എൽഡിഎഫ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ യാത്രക്ക് തിങ്കളാഴ്ച തളിപ്പറമ്പിൽ സ്വീകരണം നൽകും. നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ് എന്ന മുദവാക്യം ഉയർത്തിയാണ് യാത്ര. തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ക്ലാസിക് തിയേറ്ററിന് സമീപം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വീകരണം.
എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം - വികസന മുന്നേറ്റ യാത്രക്ക് തിങ്കളാഴ്ച തളിപ്പറമ്പിൽ സ്വീകരണം നൽകും
തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് ക്ലാസിക് തിയേറ്ററിന് സമീപം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വീകരണം
![എൽഡിഎഫിന്‍റെ വികസന മുന്നേറ്റ ജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം Development Advancement Journey Development Advancement Journey at Taliparamba വികസന മുന്നേറ്റ യാത്രക്ക് തിങ്കളാഴ്ച തളിപ്പറമ്പിൽ സ്വീകരണം നൽകും എൽഡിഎഫ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10617943-thumbnail-3x2-asf.jpg)
കേരളത്തിൽ എൽഡിഎഫ് സർക്കാരിന്‍റെ നേട്ടങ്ങളും തുടർന്ന് നടക്കേണ്ട വികസന പ്രവർത്തനങ്ങളുടെ കാഴ്ചപ്പാടുകളും ജനങ്ങളിൽ എത്തിക്കാൻ വേണ്ടിയാണ് യാത്ര നടത്തുന്നത്. 140 അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുത്തും. എറണാകുളത്ത് നിന്നും കാസർഗോഡ് നിന്നും രണ്ട് പ്രചരണ ജാഥകളാണ് പര്യടനം ആരംഭിച്ചത്.
എ. വിജയരാഘവനും ബിനോയ് വിശ്വവും നേതൃത്വം കൊടുക്കുന്ന ജാഥകൾ തൃശൂരും, തിരുവനന്തപുരത്തും ഫെബ്രുവരി 26ന് സമാപിക്കും. വടക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് രാവിലെ 10 മണിക്ക് തളിപ്പറമ്പ് അസംബ്ലി മണ്ഡലത്തിന്‍റെ സ്വീകരണം, തളിപ്പറമ്പ് ക്ലാസിക്ക് തീയേറ്ററിന് സമീപം നടക്കുമെന്ന് തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യു അറിയിച്ചു.