1500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് തദ്ദേശസ്വയംഭരണ വകുപ്പ്
തലശ്ശേരി എഞ്ചിനീയറിങ് കോളജ് ക്യാമ്പസിൽ നിർമിക്കുന്ന ഇ.നാരായണൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്‍റെ ശിലാസ്ഥാപന കർമവും, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയതിന്‍റെ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കണ്ണൂർ: സമാധാനപൂർണമായ ജീവിതം ഇല്ലെങ്കില്‍ഒരു നാട്ടിലും വികസനപ്രവർത്തനങ്ങളിൽ വിജയമുണ്ടാകില്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ. തലശ്ശേരി എഞ്ചിനീയറിംഗ് കോളജ് ക്യാമ്പസിൽ നിർമിക്കുന്ന ഇ.നാരായണൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിന്‍റെ ശിലാസ്ഥാപന കർമവും, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയതിന്‍റെ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1500 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് തദ്ദേശസ്വയംഭരണ വകുപ്പ് തുടക്കം കുറിക്കുന്നതെന്നും എഞ്ചിനീയറിങ് വിദ്യാർഥികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്റ്റൈപെന്‍റോട് കൂടി ഇന്‍റേൺഷിപ്പിന് സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു. 1200 സീറ്റുകളുള്ള ശീതീകരിച്ച ഓഡിറ്റോറിയമാണ് നിർമിക്കുന്നത്. 2.35 കോടിയുടെ പദ്ധതി പത്ത് മാസം കൊണ്ട് പൂർത്തികരിക്കാനാണ് ലക്ഷ്യം. പരിപാടിയിൽ എ.എൻ ഷംസീർ എം.എൽ.എ അധ്യക്ഷത വഹിച്ചു.