കണ്ണൂര്‍ :പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തായിനേരി സ്വദേശി അമൽ ടി, മൂരിക്കൊവ്വൽ സ്വദേശി അഖിൽ എം.വി എന്നിവരെയാണ് ഇന്ന് (ജൂണ്‍ 27) ഉച്ചയോടെ പയ്യന്നൂര്‍ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ 15 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം : രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ - പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസ് തകര്‍ത്തു
ജൂണ്‍ 13നാണ് പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസും ഗാന്ധി പ്രതിയും തകര്‍ത്തത്
ഗാന്ധി പ്രതിമ തകര്‍ത്ത രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
also read:രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കെ സുരേന്ദ്രന്‍
എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചു. ജൂണ്‍ 13ന് രാത്രിയാണ് പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് പയ്യന്നൂരിലെ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസും അതിന് മുന്നിലെ ഗാന്ധി പ്രതിമയും തകര്‍ത്തത്.
TAGGED:
പയ്യന്നൂര്‍ പൊലീസ്