കണ്ണൂർ: തലശ്ശേരി ടെമ്പിൾ ഗേറ്റിനടുത്ത മൂന്നാം ഗേറ്റിൽ റെയിൽവേ നിര്‍മിക്കുന്ന അടിപ്പാത നിർമാണത്തിൽ അപാകത. അടിപ്പാത ഒഴിവാക്കി ലെവൽ ക്രോസ് രഹിത റോഡ് നിർമാണം ലക്ഷ്യം വച്ചായിരുന്നു നിർമാണം ആരംഭിച്ചതെങ്കിലും പണി അവസാനിക്കുമ്പോൾ അടിപ്പാതക്ക് ഉയരം കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നു പോവാൻ കഴിയാത്ത അവസ്ഥയാണ്. വാർത്ത് വച്ച സ്ലാബുകൾ പാളത്തിന് കീഴെ സ്ഥാപിച്ചപ്പോഴാണ് ഉയരമുള്ള വാഹനങ്ങൾ ഇത് വഴി പോകില്ലെന്ന് വ്യക്തമായത്.
തലശ്ശേരിയിലെ റെയില്‍വേ ഗേറ്റിന്‍റെ അടിപ്പാത നിർമാണത്തിൽ അപാകത - Defects were found in the construction of the underpass
അടിപ്പാതക്ക് ഉയരം കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നു പോവാൻ കഴിയാത്ത അവസ്ഥയാണ്
![തലശ്ശേരിയിലെ റെയില്‍വേ ഗേറ്റിന്‍റെ അടിപ്പാത നിർമാണത്തിൽ അപാകത തലശ്ശേരിയിലെ അടിപ്പാത നിർമാണം ലെവൽ ക്രോസ് രഹിത റോഡ് നിർമാണം underpass at Thalassery Defects were found in the construction of the underpass construction of the underpass](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10812740-226-10812740-1614507774210.jpg)
തലശ്ശേരിയിലെ അടിപ്പാത നിർമാണത്തിൽ അപാകത കണ്ടെത്തി
മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കാമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകിയ ശേഷമാണ് നിര്‍മാണം ആരംഭിച്ചത്. പക്ഷേ 13 മാസം പിന്നിടുമ്പോഴും അടിപ്പാതയുടെ നിര്‍മാണ പ്രവൃത്തികള്‍ ഇതുവരെ പൂർത്തിയായിട്ടില്ല. 2019 ഡിസംബറിലാണ് മണ്ണുനീക്കൽ ആരംഭിച്ചത്. മഴ പെയ്‌തതിനെ തുടർന്ന് ജോലികൾ തടസപ്പെടുകയായിരുന്നു. മണ്ണെടുത്ത കുഴിൽ വെള്ളം നിറഞ്ഞത് വീണ്ടും പ്രതിസന്ധി സൃഷ്‌ടിച്ചു. തുടർന്ന് കൊവിഡ് വ്യാപനം രൂക്ഷമായതും അടിപ്പാത നിര്‍മാണത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.