കേരളം

kerala

ETV Bharat / state

മുഖ്യമന്ത്രി ഗവർണറുമായി സന്ധി സംഭാഷണം നടത്തിയെന്ന് കെ സുധാകരൻ എം.പി - K Sudhakaran MP

ഒന്നോ രണ്ടോ ദൂതന്മാരെ അയച്ചാണ് ഗവർണറുമായുള്ള ചർച്ച നടത്തിയത് എന്നാണ് വിവരമെന്നും കെ സുധാകരൻ എം.പി പറഞ്ഞു.

നയപ്രഖ്യാപനം  മുഖ്യമന്ത്രി  കണ്ണൂർ  കെ സുധാകരൻ എം.പി  governer  arif muhammed khan  Declaration of policy  K Sudhakaran MP  kannur
നയപ്രഖ്യാപനം; മുഖ്യമന്ത്രി ഗവർണറുമായി സന്ധി സംഭാഷണം ചെയ്‌തുവെന്ന് കെ സുധാകരൻ എം.പി

By

Published : Jan 29, 2020, 5:21 PM IST

Updated : Jan 29, 2020, 5:27 PM IST

കണ്ണൂർ: നയപ്രഖ്യാപനത്തിൽ ഗവർണറുമായി മുഖ്യമന്ത്രി സന്ധി സംഭാഷണം ചെയ്‌തുവെന്ന് കെ സുധാകരൻ എം.പി. ലക്ഷ്യത്തിലെത്താൻ ആരുടെയും കയ്യും കാലും പിടിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ പാപ്പരത്തമാണ് ഇന്ന് നിയമസഭയിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ വായിക്കാൻ പറ്റാത്ത ഭാഗം വിട്ടാൽ മതിയായിരുന്നുവെന്നും പക്ഷേ ആ ഭാഗത്ത് ഒരു വിശദീകരണം നടത്തിയത് ഒരു ചർച്ച നടന്നുവെന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഗവർണറുമായി സന്ധി സംഭാഷണം നടത്തിയെന്ന് കെ സുധാകരൻ എം.പി

ഒന്നോ രണ്ടോ ദൂതന്മാരെ അയച്ചാണ് ഗവർണറുമായുള്ള ചർച്ച നടത്തിയത് എന്നാണ് വിവരം. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ ധാരണയായി എന്ന് മനസിലാക്കുമ്പോൾ കേരളത്തിലെ ജനങ്ങൾക്ക് പുച്ഛം തോന്നുന്നുവെന്നും കെ. സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

Last Updated : Jan 29, 2020, 5:27 PM IST

ABOUT THE AUTHOR

...view details