കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം - ഡി.വൈ.എഫ്.ഐ ലോങ് മാര്‍ച്ച്
ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി, മാടായി ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് ലോങ് മാര്‍ച്ച് നടത്തിയത്

കോസ്റ്റ് ഗാര്‍ഡ് അക്കാദമി നീക്കാനുള്ള തീരുമാനം: ഡി.വൈ.എഫ്.ഐ ലോങ് മാര്‍ച്ച് നടത്തി
കണ്ണൂർ: കോസ്റ്റ് ഗാര്‍ഡ് അക്കാദമി ഇരിണാവില്‍ നിന്നും മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ലോങ് മാര്‍ച്ച് നടത്തി. പാപ്പിനിശ്ശേരി, മാടായി ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് ലോങ് മാര്‍ച്ച് നടത്തിയത്. പാപ്പിനിശ്ശേരി ഹാജി റോഡില്‍ നടന്ന പ്രതിഷേധം ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മെമ്പര്‍ കെ. മണിപ്രസാദ് അധ്യക്ഷത വഹിച്ചു.
കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം
Last Updated : Dec 23, 2019, 7:16 PM IST