കേരളം

kerala

ETV Bharat / state

ചെറുപുഴയിലെ കരാറുകാരന്‍റെ  മരണത്തില്‍ സമഗ്രാന്വേഷണം വേണം; കോടിയേരി - kannur

കെ കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരിൽ നടന്ന തിരിമറിയില്‍ വിജിലൻസ് അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

ചെറുപുഴയിലെ കരാറുകാരന്‍റെ  മരണം സമഗ്രാന്വേഷണം വേണം; കോടിയേരി

By

Published : Sep 9, 2019, 4:22 PM IST

കണ്ണൂർ: ചെറുപുഴയിലെ കരാറുകാരന്‍റെ മരണത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. കെ കരുണാകരന്‍ ട്രസ്റ്റിന്‍റെ പേരിൽ നടന്ന തിരിമറി വിജിലൻസ് അന്വേഷിക്കണം. ട്രസ്റ്റുകളുടെ പേരിലുള്ള വെട്ടിപ്പ് കോൺഗ്രസ് പാരമ്പര്യമാണെന്നും, വിഷയത്തില്‍ യുഡിഎഫുകാർ കളിക്കുന്ന നാടകത്തിന് പാലയിൽ ഷോക്‌ട്രീറ്റ്മെന്‍റ് കിട്ടുമെന്നും കോടിയേരി പറഞ്ഞു. കൂടാതെ യുഡിഎഫ് അനുദിനം തകരുന്ന കപ്പലാണെന്നും പി.ജെ ജോസഫിന്‍റെ പ്രസ്‌താവന യുഡിഎഫിന്‍റെ തകർച്ചയുടെ പ്രഖ്യാപനമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ചെറുപുഴയിലെ കരാറുകാരന്‍റെ മരണം സമഗ്രാന്വേഷണം വേണം; കോടിയേരി
നിലവില്‍ സംസ്ഥാനത്ത് പുതിയ രാഷ്‌ട്രീയ സാഹചര്യം രൂപപ്പെട്ടുവന്നിരിക്കുകയാണ്, ഇടതിനൊപ്പം നിൽക്കാത്തവർ പോലും മുന്നണിയോട് സഹകരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു. രാമക്ഷേത്രം, കശ്‌മീർ വിഷയങ്ങളിൽ ശശി തരൂരിന്‍റെ അഭിപ്രായം ബിജെപിക്ക് കീഴടങ്ങി എന്നതിന്‍റെ സൂചനയാണെന്നും കോടിയേരി വ്യക്‌തമാക്കി. ഫെഡറൽ ഘടനയെ തകർക്കുന്ന കേന്ദ്ര മോട്ടോർ വാഹന നിയമം നടപ്പാക്കുന്നത് ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ഭേദഗതി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം എന്ന വ്യവസ്ഥ നിയമത്തിൽ ചേർത്തില്ലെന്നും കോടിയേരി ആരോപിച്ചു.

ABOUT THE AUTHOR

...view details