കണ്ണൂര്‍ : തലശേരി-കുടക് അന്തര്‍സംസ്ഥാനപാതയില്‍ ട്രോളിബാഗിൽ മൃതദേഹം തളളിയ നിലയില്‍ (Dead Body found In Trolley Bags). കൂട്ടുപുഴയില്‍ നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെയുളള മാക്കൂട്ടം ചുരം പാതയിലെ പെരുമ്പാടിക്ക് സമീപം ഓട്ടക്കൊല്ലിയെന്ന സ്ഥലത്താണ് റോഡിനോട് അടുത്തായുള്ള കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. മൂന്ന് നീല ട്രോളിബാഗുകളില്‍ മുറിച്ചു കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത് (Dismembered body in three blue trolley bags).
വനത്തില്‍ തളളിയ നിലയിലായിരുന്നു മൃതദേഹം (Dead body was found lying in the forest). തിങ്കളാഴ്‌ച വൈകിട്ട് കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇരിട്ടി, പേരാവൂര്‍, വീരാജ് പേട്ട പൊലീസ് സ്‌റ്റേഷനുകളിലാണ് വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഴുകിയ നിലയിലുളള മൃതദേഹം ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് (Decomposed body was found abandoned). കേരളത്തില്‍ നിന്നും മാറി വീരാജ് പേട്ട പൊലീസ് സ്‌റ്റേഷനിലായതിനാല്‍ വീരാജ് പേട്ട പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്. മൃതദേഹം വീരാജ് പേട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കര്‍ണാടക സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക സൂചന.
ALSO READ:പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടിയെ പീഡിപ്പിച്ചു, തടയാനെത്തിയ പിതാവിനെ കൊലപ്പെടുത്തി; മുൻ ബിജെപി നേതാവ് പിടിയിൽ
ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം മുഹമ്മദ് ഷമീം എന്ന യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച സംഭവത്തില്‍ സുഹൃത്ത് പൊലീസ് പിടിയിലായിരുന്നു. റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അഷ്‌ഫാഖ് എന്നയാളെ പഞ്ചാബ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഷമീമും അഷ്‌ഫാഖും ഗഡായിപൂരിലെ ഒരു ഫാക്‌ടറിയിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഇരുവരും ഒരേ ക്വാർട്ടേഴ്‌സിലെ വെവ്വേറെ മുറികളിലായിരുന്നു താമസം. ഇതിനിടെ പ്രദേശത്തെ ഒരു യുവതിയുമായി ഷമീം ഇഷ്‌ടത്തിലായി. ഈ യുവതിയെ അഷ്‌ഫാഖിനും ഇഷ്‌ടമായിരുന്നു. ഇതേച്ചൊല്ലി ഷമീമും അഷ്‌ഫാഖും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ALSO READ:താന്‍ ഇഷ്‌ടപ്പെടുന്ന യുവതിയെ സുഹൃത്തും സ്നേഹിച്ചു ; യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ചു, ഒടുവില്‍ പിടിയില്‍
ഷമീം എന്ന യുവാവിന്‍റെ മൃതദേഹം 15-11-2022 ന് രാവിലെ പൊലീസ് ജലന്ധര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. അഷ്‌ഫാഖ് ചുവന്ന കളര്‍ സ്യൂട്ട്‌കേസ് റെയില്‍വേ സ്‌റ്റേഷനില്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു. ഇത് കണ്ട ഒരാള്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസ് മൃതദേഹം കണ്ടെടുക്കുകയും സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അഷ്‌ഫാഖിനെ തിരിച്ചറിഞ്ഞ് പിടികൂടുകയുമായിരുന്നു.
ALSO READ:യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ബെഡ്‌ഷീറ്റില്‍ പൊതിഞ്ഞ് മൃതദേഹം വീടിന് മുന്നില്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍