കണ്ണൂർ : ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റുകൊടുത്ത സവർക്കറുടെ പിൻഗാമികൾ ലക്ഷദ്വീപിനെ തകർക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്‍റ് സതീശൻ പാച്ചേനി. മോദിയുടെയും ആർ.എസ്.എസിന്‍റെയും രഹസ്യ അജണ്ടയാണ് ലക്ഷദ്വീപിൽ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രപതിക്ക് കത്തയക്കൽ പരിപാടി തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫിസിന് മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു ക്രിമിനൽ കേസ് പോലുമില്ലാത്ത ലക്ഷദ്വീപിൽ ഗുണ്ടാ നിയമം നടപ്പിലാക്കുകയാണ് മോദി സർക്കാരിന്‍റെ ആജ്ഞാനുവർത്തിയായ പ്രഫുൽ ഖോഡെ പട്ടേൽ.
'സവർക്കറുടെ പിൻഗാമികൾ ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കുന്നു': സതീശൻ പാച്ചേനി കൃഷിയും മത്സ്യബന്ധനവും ഉപജീവനമാക്കിയ ജനതയുടെ ജീവിതം തകർക്കുകയാണ് പട്ടേൽ ചെയ്യുന്നത്. അത്തരം അനീതിക്കെതിരെ പ്രതികരിച്ചതിന്‍റെ പേരിൽ കലാകാരന്മാരെ പോലും വേട്ടയാടുകയാണ്.
Also read: അർച്ചനയുടെ മരണം : ഭർത്താവ് സുരേഷ് അറസ്റ്റില്‍
അഡ്മിനിസ്ട്രേറ്ററെ വിമർശിച്ച ചലച്ചിത്ര സഹസംവിധായിക ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിരിക്കുകയാണ് ലക്ഷദ്വീപ് ഭരണകൂടം.
ലക്ഷദ്വീപ് ജനതയെ ദ്രോഹിക്കുന്ന പ്രൊഫുൽ ഖോഡ പട്ടേലിനെ അടിയന്തിരമായി തിരിച്ചുവിളിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണം. കരിനിയമങ്ങൾ പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ നിയോജകമണ്ഡലം ചെയർമാൻ സി.വി. സോമനാഥൻ അധ്യക്ഷത വഹിച്ചു.