കേരളം

kerala

ETV Bharat / state

സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് - അഡ്വ. മാർട്ടിൻ ജോർജ്

പയ്യന്നൂർ കണ്ടങ്കാളിയിൽ പാലം നിർമാണവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ കൈപ്പറ്റിയവർക്ക് നേരെ മർദ്ദനം ഉണ്ടായത് സിപിഎമ്മിന്‍റെ ജീർണതയുടെ തെളിവാണെന്ന് ഡിസിസി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു

dcc president martin george statement about cpm  dcc president martin george  വിവരാവകാശ രേഖ കൈപ്പറ്റിയവരെ മർദ്ദിച്ച സംഭവം  വിവരാവകാശ രേഖ കൈപ്പറ്റിയവരെ മർദ്ദിച്ചു സിപിഎം പ്രവർത്തകർ അറസ്റ്റിൽ  അഡ്വ. മാർട്ടിൻ ജോർജ്  ഡിസിസി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്
"സിപിഎമ്മിന്‍റെ ജീർണതയുടെ തെളിവ്"; അഡ്വ. മാർട്ടിൻ ജോർജ്

By

Published : May 6, 2022, 10:52 PM IST

കണ്ണൂർ:പയ്യന്നൂർ കണ്ടങ്കാളിയിൽ പാലം നിർമാണവുമായി ബന്ധപ്പെട്ട വിവരാവകാശ രേഖ കൈപ്പറ്റിയവരെ മർദിച്ച സംഭവം സിപിഎമ്മിന്‍റെ ജീർണതയുടെ തെളിവാണെന്ന് ഡിസിസി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്. കണ്ടങ്കാളി വട്ടക്കുളത്തെ പാലം സന്ദർശിച്ച ശേഷം കണ്ണൂർ വിഷനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനെതിരെ വിമര്‍ശനവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ്

വിവരാവകാശ രേഖ ചോദിച്ചതിൻ്റെ പേരിൽ മർദനമേറ്റവരുടെ വീടുകളും മാർട്ടിൻ ജോർജ് സന്ദർശിച്ചു. ചോദ്യം ചോദിക്കുന്നവരെയും വിമർശിക്കുന്നവരെയും അടിച്ചമർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 4 പേരെ പൊലീസ് അറസ്റ്റു ചെയ്‌തിട്ടുണ്ട്.

ABOUT THE AUTHOR

...view details