കണ്ണൂർ: തളിപ്പറമ്പ് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണും ഡിസിസി ജനറൽ സെക്രട്ടറിയുമായ കെ.നബീസാ ബീവിയുടെ വീടിനു നേരെ ബോംബേറ്. തൃച്ചംബരം ദേശീയപാതയോരത്തെ മൊയ്‌തീൻ പള്ളിക്ക് സമീപമുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 11.50ഓടെയായിരുന്നു സംഭവം.
തളിപ്പറമ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് - dcc general secretary
തൃച്ചംബരം ദേശീയപാതയോരത്തെ മൊയ്‌തീൻ പള്ളിക്ക് സമീപമുള്ള വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
തളിപ്പറമ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്
ആക്രമണത്തിൽ ജനൽ, കട്ടിള എന്നിവയ്‌ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നഗരസഭാ തെരഞ്ഞെടുപ്പില്‍ കാക്കാഞ്ചാല്‍ വാര്‍ഡില്‍ മത്സരിച്ചപ്പോൾ കള്ളവോട്ടുകള്‍ തടഞ്ഞതിന്‍റെ പേരില്‍ ഭീഷണി ഉണ്ടായിരുന്നതായി നബീസാ ബീവി പറഞ്ഞു. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവര്‍ത്തകരാണെന്നാണ് യുഡിഎഫിന്‍റെ ആരോപണം.
തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.ഇ പ്രേമചന്ദ്രൻ, സിഐ വി. ജയകുമാർ ബോംബ് സ്‌ക്വാഡ് തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. കൂടാതെ ഡി.സി.സി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
Last Updated : May 3, 2021, 12:50 PM IST