കണ്ണൂർ:പിണറായി വിജയനേയും കോടിയേരി ബാലകൃഷ്‌ണനെയും വോട്ട് ചെയ്‌ത് വിജയിപ്പിച്ചാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് എന്താണ് ഇവിടെ ശരിയായത് എന്ന ചോദ്യം ഉന്നയിച്ച് സാമൂഹിക പ്രവർത്തക ദയാബായി. മെയ് 9-10 തീയതികളിൽ പാപ്പിനിശ്ശേരി മുതൽ തൃക്കരിപ്പൂർ വരെ സിൽവർലൈൻ പ്രതിരോധ സമിതി നടത്തുന്ന പദയാത്ര രണ്ടാംദിന സമാപനസമ്മേളനം പയ്യന്നൂർ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ദയാബായി.
"എല്ലാം ശരിയാകും എന്ന് പറഞ്ഞിട്ട് എന്ത് ശരിയായി?" ; സർക്കാരിനോട് ചോദ്യങ്ങളുമായി ദയാബായി
പാപ്പിനിശ്ശേരി മുതൽ തൃക്കരിപ്പൂർ വരെ സിൽവർലൈൻ പ്രതിരോധ സമിതി നടത്തുന്ന പദയാത്രക്ക് പയ്യന്നൂരിൽ നൽകിയ സ്വികരണത്തിൽ സംസാരിക്കുകയായിരുന്നു ദയാബായി
സിൽവർ ലൈൻ പദ്ധതി സാധാരണ ജനങ്ങൾക്ക് വേണ്ടിയുള്ള വികസനമല്ലെന്നും, എല്ലാം ശരിയാകുമെന്ന് പറഞ്ഞു അധികാരത്തിൽ വന്ന മുഖ്യമന്ത്രി ജനങ്ങൾക്ക് ദുരിതം സമ്മാനിക്കരുതെന്നും സാധാരണ മനുഷ്യരുടെ വികസനത്തിനായി നിലകൊള്ളണം എന്നും ദയബായി പറഞ്ഞു.
കെ റെയിൽ നടപ്പിലായാൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ യാത്ര സുഗമമാക്കാൻ കഴിയുമെന്നും കാസർഗോഡ് നിന്നും ഒരു രോഗിക്ക് വളരെ പെട്ടെന്ന് തിരുവനന്തപുരം വരെ എത്തിച്ചേർന്നു മെച്ചപ്പെട്ട ചികിത്സ തേടാം എന്നാണ് പറയുന്നത്. അതിനുപകരം കാസർഗോഡ് തന്നെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മെഡിക്കൽ കോളേജുകൾ നിർമ്മിക്കുകയാണ് വേണ്ടത് എന്നും ദയാബായി നിർദ്ദേശിച്ചു.