പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാരുടെ വിഷയങ്ങളിൽ മുഖം തിരിഞ്ഞ് നിൽക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കെതിരെ കണ്ണൂർ ജില്ലയിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാരുടെ പടയൊരുക്കം. ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരെ പാപ്പിനിശ്ശേരി തുരുത്തിയിൽ ഒരു വർഷമായി കുടിൽ കെട്ടി സമരം ചെയ്യുന്ന പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാരാണ് വെല്ലുവിളിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കെതിരെ പോരാടാനെരുങ്ങി പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗം - മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കെതിരെ പോരാടാനെരുങ്ങി പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗം
ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താൻ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന്‍റെ തീരുമാനം.
സ്വന്തം മണ്ണിനും കിടപ്പാടത്തിനും ആരാധനാലയത്തിനുമായി കഴിഞ്ഞ 324 ദിവസമായി കുടിൽ കെട്ടി സമരം ചെയ്യുന്ന പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാരാണ് രാഷ്ട്രീയ പാർട്ടികളിലുള്ള വിശ്വാസം അവസാനിപ്പിക്കുന്നത്. പാപ്പിനിശേരി സമരത്തിന് ജില്ലയിലെ മുഴുവൻ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാരുടെയും പിൻതുണ ലഭിച്ചതോടെ ലോക്സഭാ തെരഞ്ഞടുപ്പിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ കൂട്ടായ്മ തീരുമാനിച്ചു. അതിക്രമങ്ങളും പീഡനങ്ങളും തുടരുമ്പോഴും കിടപ്പാടം തകർക്കാൻ ശ്രമിക്കുമ്പോഴും മുഖം തിരിഞ്ഞു നിൽക്കുന്ന രാഷ്ടീയക്കാർക്ക് ഇക്കുറി വോട്ടില്ല. സമാന ഹൃദയരെ യോജിപ്പിച്ച് പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാരായ സ്ഥാനാർഥികളെ നിർത്തി മൽസരിപ്പിക്കും. ഇതിനായി ഈ മാസം 24ന് തളിപ്പറമ്പിൽ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗം നേതൃ കൺവൻഷൻ നടത്താനും കൂട്ടായ്മ തീരുമാനിച്ചു.
മണ്ണിനും പ്രകൃതിക്കും പുഴയ്ക്കും കാടിനും വേണ്ടി സമരം നടത്തുന്നവർ തെരെഞ്ഞെടുപ്പിനെ അതീവ ഗൗരവമായാണ് കാണുന്നത്. എല്ലാവരും യോജിച്ചാൽ ലക്ഷ്യത്തിലേക്ക് അൽപ്പം ദൂരം മാത്രമെയുള്ളൂ എന്നും പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗക്കാരുടെ കൂട്ടായ്മ വ്യക്തമാക്കി. തെരെഞ്ഞെടുപ്പിന്‍റെമുന്നോടിയായി കേരളത്തിലുടനീളംഇത്തരം നീക്കങ്ങൾ സജീവമായ സാഹചര്യത്തിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അവരവരുടെ നിലപാട് വരും ദിവസങ്ങളിൽ വ്യക്തമാക്കേണ്ടി വരും.