കണ്ണൂർ: തളിപ്പറമ്പിൽ കോൺഗ്രസ് നേതാവിന്‍റെ വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. രണ്ടു പേർ ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡണ്ട് പറശിനിക്കടവ് മമ്പാലയിലെ പിഎം പ്രേംകുമാറിന്‍റെ വീട്ടിൽ നിന്നാണ് ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം നടന്നത്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
കോൺഗ്രസ് നേതാവിന്‍റെ വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം - കണ്ണൂർ
ചാക്കിൽ കെട്ടിയനിലയിൽ എട്ടു ചന്ദനമര കഷ്‌ണങ്ങളും മുറിക്കാനുപയോഗിച്ച ബ്ലേഡും പൊലീസ് കണ്ടെടുത്തു
![കോൺഗ്രസ് നേതാവിന്‍റെ വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം cut down sandalwood tree ചന്ദനമരം മുറിച്ചു കടത്തൽ കണ്ണൂർ sandalwood tree from congress leader's house](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9369766-thumbnail-3x2-wood.jpg)
കോൺഗ്രസ് നേതാവിന്‍റെ വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം
കോൺഗ്രസ് നേതാവിന്‍റെ വീട്ടുവളപ്പിൽ നിന്ന് ചന്ദനമരം മുറിച്ചു കടത്താൻ ശ്രമം
പല തവണയായി ഒരു കാറും ചിലരും വീടിന്‍റെ പരിസരത്ത് കറങ്ങുന്നതായി വീട്ടിലെ കറവക്കാരന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചാക്കിൽ കെട്ടിയ നിലയിൽ എട്ടു ചന്ദനമര കഷണങ്ങളും മുറിക്കാനുപയോഗിച്ച ബ്ലേഡും പൊലീസ് കണ്ടെടുത്തു. നേരത്തെ അഞ്ചോളം തവണ ചന്ദനം മുറിച്ചുകടത്താൻ ശ്രമം നടന്നിട്ടുണ്ടെന്ന് വീട്ടുടമ പറഞ്ഞു.