കണ്ണൂർ: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിന്‍റെ പേരിൽ നൂറ് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നാല് പേർ കണ്ണൂരിൽ പിടിയിലായി. പണം നിക്ഷേപിച്ചവർക്ക് ദിവസേനയെന്നോണം ലാഭ വിഹിതം നൽകാമെന്ന് വാഗ്‌ദാം ചെയ്ത് നിക്ഷേപം സ്വീകരിച്ചാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.
കാസർകോട് ആലമ്പാടി സ്വദേശി മുഹമ്മദ് റിയാസ്, മഞ്ചേരി സ്വദേശി സി.ഷഫീഖ്, എരഞ്ഞിക്കൽ സ്വദേശി വസീം മുനവ്വറലി, വണ്ടൂർ സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ സിറ്റി സ്വദേശി മുഹമ്മദ് ദിഷാദിന്‍റെ പരാതിയിലാണ് അറസ്റ്റ്. പണം നിക്ഷേപിച്ചവർക്ക് ക്രിപ്റ്റോ കറൻസി വാഗ്ദാനം ചെയ്താണ് ഈ സംഘം മണിച്ചെയിൻ മാതൃകയിൽ നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയത്.