കേരളം

kerala

ETV Bharat / state

കൊലവിളി മുദ്രാവാക്യം വിളിച്ചത് പാർട്ടി പ്രവർത്തകനല്ലെന്ന് മയ്യിൽ ഏരിയാ സെക്രട്ടറി - killing slogan

കൊലവിളി മുദ്രാവാക്യം വിളിച്ചു കൊടുത്തയാൾ ആ പ്രദേശത്തുള്ളയാളോ മയ്യിൽ പഞ്ചായത്തുകാരനോ പോലുമല്ല എന്നതാണ് പാർട്ടി അന്വേഷണത്തിൽ മനസിലാക്കാൻ സാധിച്ചതെന്ന് മയ്യിൽ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ

cpm workers protest  കൊലവിളി മുദ്രാവാക്യം  killing slogan  മയ്യിൽ ചെറുപഴശ്ശി
കൊലവിളി മുദ്രാവാക്യം വിളിച്ചത് പാർട്ടി പ്രവർത്തകനല്ല: മയ്യിൽ ഏരിയാ സെക്രട്ടറി

By

Published : Jan 19, 2021, 7:41 PM IST

കണ്ണൂർ: മയ്യിൽ ചെറുപഴശ്ശിയിൽ കഴിഞ്ഞദിവസം നടന്ന പ്രകടനത്തിൽ ഉയർന്നുവന്ന മുദ്രാവാക്യങ്ങൾ സിപിഎം ഒരുതരത്തിലും അംഗീകരിക്കുന്നില്ലെന്ന് മയ്യിൽ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ. ഇത് പാർട്ടി നയത്തിന് വിരുദ്ധമാണ്. കൊലവിളി മുദ്രാവാക്യം വിളിച്ചു കൊടുത്തയാൾ ആ പ്രദേശത്തുള്ളയാളോ മയ്യിൽ പഞ്ചായത്തുകാരനോ പോലുമല്ല എന്നതാണ് പാർട്ടി അന്വേഷണത്തിൽ മനസിലാക്കാൻ സാധിച്ചത്.

പ്രകടനത്തിന്‍റെ അവസാനഘട്ടത്തിൽ ഈ വ്യക്തി മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത് വരെയും അത്തരത്തിലുള്ള പ്രകോപനപരമായിട്ടുള്ള മുദ്രാവാക്യങ്ങൾ ഒന്നും ഉയർന്നിട്ടില്ല. മുദ്രാവാക്യം വിളിച്ചു കൊടുത്ത വ്യക്തിക്ക് പാർട്ടിയുമായി ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടെങ്കിൽ കർശന നടപടിയെടുക്കാൻ പാർട്ടി തയ്യാറാകും. പ്രകടനത്തിൽ ഉയർന്നു വന്ന കേവലമൊരു മുദ്രാവാക്യത്തിൻ്റെ മറപറ്റി പ്രദേശത്ത് ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമ പരമ്പരകളെ വെള്ളപൂശാനുള്ള ശ്രമത്തെ പാർട്ടി മയ്യിൽ ഏരിയാ കമ്മിറ്റി ശക്തമായി അപലപിക്കുന്നു എന്നും ബിജു കണ്ടക്കൈ പ്രസ്‌താവനയിൽ പറഞ്ഞു.

ABOUT THE AUTHOR

...view details