കണ്ണൂർ : ന്യൂമാഹിക്കടുത്ത് പുന്നോലിൽ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകൻ ഹരിദാസിൻ്റെ മൃതദേഹം സംസ്‌കരിച്ചു. പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം സിപിഎം നേതാക്കൾ ഏറ്റുവാങ്ങി വിലാപ യാത്രയായാണ് സ്വദേശമായ പുന്നോലിലെത്തിച്ചത്.
വിലാപയാത്ര കടന്നുപോയ 18 ഇടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വച്ചു. നേതാക്കളും പ്രവർത്തകരും ഉൾപ്പടെ നിരവധി പേരാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. തുടർന്ന് മൃതദേഹം പുന്നോൽ താഴെ വയലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.