കേരളം

kerala

ETV Bharat / state

ശബരിമല വിഷയം വോട്ടർമാരെ അകറ്റി, പ്രക്ഷോഭങ്ങൾ വളർത്താനായില്ല; പിബിക്കും പാർട്ടി സെന്‍ററിനും സിപിഎം റിപ്പോർട്ടിൽ വിമർശനം - സിപിഎം സംഘടന റിപ്പോർട്ട്

നേതാക്കളിൽ പാർലമെന്‍ററി മോഹങ്ങൾ വളരുന്നു. ജനങ്ങൾക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണമെന്ന് സിപിഎം പാർട്ടി കോൺഗ്രസിൻ്റെ സംഘടന റിപ്പോർട്ടിൽ പറയുന്നു.

cpm party congress organisational report  organisational report criticises party center and the politburo  സിപിഎം പാർട്ടി കോൺഗ്രസ്  സിപിഎം സംഘടന റിപ്പോർട്ട്  പൊളിറ്റ് ബ്യൂറോക്ക് വിമർശനം
പിബിക്കും പാർട്ടി സെന്‍ററിനും സിപിഎം റിപ്പോർട്ടിൽ വിമർശനം

By

Published : Apr 5, 2022, 7:18 PM IST

കണ്ണൂർ:സിപിഎം പാർട്ടി കോൺഗ്രസിൻ്റെ സംഘടന റിപ്പോർട്ടിൽ പാർട്ടി സെന്‍ററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമർശനം. സംഘടന ചുമതലകൾ നിർവഹിക്കുന്നതിൽ പൊളിറ്റ് ബ്യൂറോ പരാജയപ്പെട്ടെന്ന് സംഘടന റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. കേന്ദ്ര നേതൃത്വത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കടുത്ത വിമർശനങ്ങളാണ് പാർട്ടി കോൺഗ്രസിൻ്റെ സംഘടന റിപ്പോർട്ടിലുള്ളത്.

പിബിക്കും പാർട്ടി സെന്‍ററിനും സിപിഎം റിപ്പോർട്ടിൽ വിമർശനം

ജനകീയ സമരങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിൽ കേന്ദ്ര നേതൃത്വം പരാജയപ്പെട്ടു. സമരങ്ങളുടെ ഗുണഫലം വോട്ടാക്കി മാറ്റാൻ കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞില്ല. ശബരിമല വിഷയം പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ അകറ്റിയെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കിടയാക്കിയെന്നും റിപ്പോർട്ടിൽ വിമർശിക്കുന്നു.

പ്രാദേശിക പ്രക്ഷോഭങ്ങൾ വളർത്താനായില്ല. ഇടതു ജനാധിപത്യ കൂട്ടായ്‌മകൾ ഉണ്ടാക്കുന്നതിന് സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പിബി അംഗങ്ങളുടെ പ്രവർത്തനം രണ്ട് വർഷത്തിലൊരിക്കൽ വിലയിരുത്തുന്നില്ല. അടുത്ത കേന്ദ്രകമ്മിറ്റി ശക്തമായ തിരുത്തൽ നടപ്പാക്കണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.

വർഗബഹുജന സംഘടനകളുടെ വിലയിരുത്തൽ നടക്കുന്നില്ല. മേധാവിത്വ ഗ്രൂപ്പുകളെയോ സമുദായങ്ങളെയോ പിണക്കാതിരിക്കാൻ സമരം ഒഴിവാക്കുന്നു. പാർലമെന്‍ററി വ്യാമോഹവും ഇതിന് കാരണമാകുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ദൈനംദിന സംഭവങ്ങളോട് പ്രതികരിക്കുന്നതിലാണ് പാർട്ടിക്ക് കൂടുതൽ ശ്രദ്ധയെന്ന് വിമർശനമുണ്ട്. പാർലമെന്‍ററി പ്രവണതയും പിന്തിരിപ്പൻ രീതികളും പ്രകടമാകുന്നു. ശബരിമല പ്രക്ഷോഭം അടിസ്ഥാന വോട്ടിൽ ഒരു വിഭാഗത്തെ അകറ്റിയതാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണമായത്.

ബംഗാളിൽ സംഘടന തകർന്നടിഞ്ഞു. ത്രിപുരയിൽ ജനകീയ അടിത്തറയിൽ ശോഷണം സംഭവിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേരളത്തിലെ ബദൽ നയങ്ങൾക്കാണ് ജനങ്ങൾ 2021ൽ അംഗീകാരം നൽകിയത്. വിജയം പാർട്ടിക്ക് നൽകിയിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും പരാമർശമുണ്ട്. നേതാക്കളിൽ പാർലമെന്‍ററി മോഹങ്ങൾ വളരുന്നതായും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ജനങ്ങൾക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം വേണമെന്നും പരാമർശമുണ്ട്.

Also Read: ചെങ്കടലായി കണ്ണൂര്‍: സിപിഎം പാർട്ടി കോൺഗ്രസിന് നാളെ തുടക്കം

ABOUT THE AUTHOR

...view details