കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ മറ്റു സംസ്ഥാനങ്ങളും കേരള മോഡൽ മാതൃകയാക്കണമെന്ന് സംസ്ഥാന ഘടകം. കരട് റിപ്പോർട്ടിൽ കേരള സർക്കാർ നടപ്പാക്കിയ പദ്ധതികൾ ഉൾപ്പെടുത്തണമെന്നും ഇത് പാർട്ടിയുടെ ശക്തി വർധിപ്പിക്കുന്നതിനുള്ള മാർഗമായി പ്രഖ്യാപിക്കണമെന്നുമാണ് കേരള ഘടകം ആവശ്യപ്പെട്ടത്. ഇതിനെ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഒഡിഷ, കർണാടക എന്നിവ അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങൾ അനുകൂലിച്ചു.
എന്നാൽ മഹാരാഷ്ട്രയും ബംഗാളും അടക്കമുള്ള സംസ്ഥാനങ്ങൾ അനുകൂല നിലപാടല്ല അറിയിച്ചത്. കേരള ഘടകം പ്രതിനിധിയായി ആദ്യം സംസാരിച്ച പി.രാജീവ് സിൽവർ ലൈൻ വിഷയമാണ് ഉയർത്തിക്കാട്ടിയത്. കേന്ദ്ര സർക്കാർ പദ്ധതികൾ അനുവദിക്കാത്തതിനാൽ പശ്ചാത്തല വികസനം പൂർണ തോതിൽ യാഥാർഥ്യമാകുന്നില്ലെന്നും സിൽവർ ലൈൻ അനിവാര്യമാണെന്നും ഇത്തരം പദ്ധതികൾ സിപിഎം പ്രോത്സാഹിപ്പിക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.