കണ്ണൂർ :സി.പി.എമ്മിന്‍റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂർ വേദിയാകും. പാര്‍ട്ടിക്ക് ഏറ്റവുമധികം അംഗങ്ങളുള്ള ജില്ല എന്ന പരിഗണനയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരിൽ നടത്താൻ തീരുമാനിച്ചത്. മൂന്ന് ദിവസമായി തുടരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് വേദി പ്രഖ്യാപിച്ചത്.
തിയ്യതി ഉടന്‍ പ്രഖ്യാപിക്കും. ഒൻപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് കേരളം വേദിയാകുന്നത്. 2012 ലാണ് ഇതിനുമുമ്പ് പാര്‍ട്ടി കോണ്‍ഗ്രസ് കേരളത്തില്‍ നടത്തിയത്.
കൊവിഡ് സാഹചര്യത്തില്‍ അംഗങ്ങളുടെ എണ്ണം കുറച്ചുകൊണ്ടാകും സമ്മേളനം. നിയമസഭ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് സിപിഎം കേരള ഘടകത്തിന് കേന്ദ്ര കമ്മിറ്റി(സിസി)യില്‍ പ്രശംസയുണ്ടായി.