കേരളം

kerala

ETV Bharat / state

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്; കരട് പ്രമേയത്തില്‍ ചര്‍ച്ച ഇന്ന് - കെ വി തോമസ്

കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന കാര്യത്തിലും ഇന്ന് വ്യക്‌തത വരും

സിപിഎം പാര്‍ടി കോണ്‍ഗ്രസ്  CPM party congress
സിപിഎം പാര്‍ടി കോണ്‍ഗ്രസ്; കരട് പ്രമേയത്തില്‍ ചര്‍ച്ച ഇന്ന്

By

Published : Apr 7, 2022, 9:52 AM IST

Updated : Apr 7, 2022, 10:57 AM IST

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രാഷ്‌ട്രീയ പ്രമേയത്തില്‍ ഇന്ന് പൊതുചര്‍ച്ച നടക്കും. ചര്‍ച്ചയ്‌ക്ക് ശേഷം രാഷ്‌ട്രീയപ്രമേയത്തിന് സമ്മേളനം അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് മൂന്ന് പേരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള മാധ്യമങ്ങളെ കാണുന്നു

രാവിലെ പത്ത് മണിയോടെയാണ് ചര്‍ച്ച ആരംഭിക്കുന്നത്. പ്രമേയത്തിന്‍മേലുള്ള ഭേദഗതികളുടെ കണക്കും ഇന്ന് യോഗത്തില്‍ അവതരിപ്പിക്കും. അതിന് ശേഷം രാഷ്‌ട്രീയ സംഘടനാ റിപ്പോര്‍ട്ടും അവതരണവും നടക്കും.

പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സെമിനാര്‍ ഇന്ന് വൈകിട്ട് പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്യും. സെമിനാറിലേക്ക് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുന്ന കാര്യം അറിയിക്കാന്‍ അദ്ദേഹം പതിനൊന്ന് മണിക്ക് മാധ്യമങ്ങളെ കാണും. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലക്കിനെ തുടര്‍ന്ന് എംപി ശശിതരൂര്‍ സെമിനാറില്‍ പങ്കെടുക്കില്ലിന്ന് നേരത്തേ അറിയിച്ചിരുന്നു.

also read: കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ അംഗസംഖ്യ കുറയുന്നു : സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട്

Last Updated : Apr 7, 2022, 10:57 AM IST

ABOUT THE AUTHOR

...view details